ഗുരുവായൂര്‍: തോട്ടിലും തെങ്ങിന് തോപ്പിലും മാലിന്യം തള്ളിയവരെ നഗരസഭ പിടികൂടി. ചക്കംകണ്ടം ഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യമടക്കമുള്ളവ ലോഡുകണക്കിന് തള്ളിയിരുന്നത്. മാലിന്യത്തില്‍ പരിശോധന നടത്തി ലഭിച്ച രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുട്ടിന്റെ മറവില്‍ തള്ളിയവരെ പിടികൂടിയത്. ഇവരില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കിയെന്ന് സെക്രട്ടറി ബീന എസ്. കുമാര്‍ അറിയിച്ചു. മാലിന്യം നീക്കാനുള്ള നടപടികളും ആരംഭിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ എ.എം. ഷെഫീര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സെക്രട്ടറി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മാലിന്യം തള്ളിയിട്ടും നഗരസഭ നടപടിയെടുത്തില്ലെന്ന് യു.ഡി.എഫ് വെള്ളിയാഴ്ച രാവിലെ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വിഷയം ചെയര്‍മാന്റെ ശ്രദ്ധയില്‍പെടുത്തുകയും സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ആരോപണം. ചൊവ്വാഴ്ച സമരം ആരംഭിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കൗണ്‍സിലര്‍മാരായ മെഹ്റൂഫ്, കെ.പി.എ. റഷീദ്, സി.എസ്. സൂരജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്റ് ബി.വി. ജോയ്, എം.വി. ബിജു, ഫൈസല്‍ ചക്കംകണ്ടം എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.