ചാ​വ​ക്കാ​ട്-​കു​ന്നം​കു​ളം റോ​ഡ് മ​മ്മി​യൂ​രി​ൽ അ​ട​ച്ച​പ്പോ​ൾ

വഴിമുട്ടി ഗുരുവായൂർ; തൃ​ശൂ​രി​ൽ നി​ന്നും കു​ന്നം​കു​ള​ത്ത് നി​ന്നു​മു​ള്ള റോ​ഡു​ക​ൾ ഒ​രേ സ​മ​യം അ​ട​ഞ്ഞുകി​ട​ക്കു​ന്നു

ഗു​രു​വാ​യൂ​ർ: ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഗു​രു​വാ​യൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ ഒ​രേ സ​മ​യം അ​ട​ഞ്ഞു.

തൃ​ശൂ​ർ റോ​ഡ് മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​നാ​യാ​ണ് ഒ​രു മാ​സം മു​മ്പ് അ​ട​ച്ച​ത്. ചാ​വ​ക്കാ​ട് - കു​ന്നം​കു​ളം റോ​ഡ് അ​മൃ​ത് പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടാ​നാ​ണ് ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ട​ച്ച​ത്. വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യാ​ണ് റോ​ഡ് അ​ട​ച്ച​തെ​ന്ന ന്യാ​യീ​ക​ര​ണ​മു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം അ​ട​യാ​ൻ കാ​ര​ണം.

അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യു​ള്ള പൈ​പ്പി​ട​ൽ 2019ൽ ​ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​കാ​രം എ​തി​രാ​കു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് രാ​ഷ്ട്രീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ട് നീ​ട്ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് റോ​ഡ് പൊ​ളി​ക്കു​ന്ന​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് പി.​ഡ​ബ്ല്യു.​ഡി​യു​മാ​യി ത​ർ​ക്ക​മാ​യി. അ​മൃ​ത് പ​ദ്ധ​തി​യു​ടെ നീ​ട്ടി​ന​ൽ​കി​യ കാ​ലാ​വ​ധി അ​ടു​ത്ത മാ​സം അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​ര​ക്ക് പി​ടി​ച്ച് പൈ​പ്പി​ട​ൽ തു​ട​ങ്ങി​യ​ത്. അ​പ്പോ​ഴേ​ക്കും മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​നാ​യി തൃ​ശൂ​ർ റോ​ഡ് അ​ട​ച്ചി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കു​ന്നം​കു​ളം-​ചാ​വ​ക്കാ​ട് റോ​ഡ് അ​ട​ച്ചെ​ങ്കി​ലും ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് വാ​ട്ട​ർ അ​തോ​റി​റ്റി ന​ൽ​കി​യി​രു​ന്നി​ല്ല. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ത്ത​ത് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് റോ​ഡ് അ​ട​ച്ച വി​വ​രം അ​റി​ഞ്ഞ​ത്. ഒ​ടു​വി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് റോ​ഡ് അ​ട​ച്ച​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ന​ൽ​കി. കു​ന്നം​കു​ള​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കോ​ട്ട​പ്പ​ടി​യി​ല്‍ നി​ന്നും ചാ​വ​ക്കാ​ട്ടു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മ​മ്മി​യൂ​രി​ല്‍നി​ന്നും തി​രി​ഞ്ഞ് പോ​ക​ണ​മെ​ന്നാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നീ​യ​റു​ടെ അ​റി​യി​പ്പ്.

ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ല​പ്പോ​ഴും അ​റി​യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ഗ​താ​ഗ​തം തി​രി​ച്ചു​വി​ടേ​ണ്ട ബ​ദ​ൽ റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. റോ​ഡ് ത​ക​രാ​നു​ള്ള കാ​ര​ണ​ത്തെ ചൊ​ല്ലി വാ​ട്ട​ർ അ​തോ​റി​റ്റി​യും പി.​ഡ​ബ്ല്യു.​ഡി​യും ത​മ്മി​ൽ പ​ല​പ്പോ​ഴും ത​ർ​ക്ക​വു​മാ​ണ്. 2011ൽ ​അ​ഴു​ക്കു​ചാ​ൽ പ​ദ്ധ​തി​ക്ക് പൈ​പ്പി​ടാ​ൻ തു​ട​ങ്ങി​യ​തു മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ് ഗു​രു​വാ​യൂ​രി​ലെ റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ.

അ​ഴു​ക്ക് ചാ​ലി​ന്‍റെ അ​ശാ​സ്ത്രീ​യ പൈ​പ്പി​ട​ൽ മൂ​ലം പൊ​ളി​ച്ച സ്ഥ​ലം പ​ല ത​വ​ണ വീ​ണ്ടും പൊ​ളി​ക്കേ​ണ്ടി വ​ന്നു. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച മാ​ൻ​ഹോ​ളു​ക​ളും ഗ​താ​ഗ​തം ദു​രി​ത​മാ​ക്കി. വി​ക​സ​ന​ത്തെ ആ​രും എ​തി​ർ​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തി​ന്‍റെ​യും ആ​സൂ​ത്ര​ണ​മി​ല്ലാ​യ്മ​യു​ടെ​യും ദു​രി​ത​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​രും ഭ​ര​ണാ​ധി​കാ​രി​ക​ളും ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. റോ​ഡ് വീ​തി​കൂ​ട്ടാ​നാ​യി തീ​രു​മാ​നി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ പോ​ലും അ​മൃ​ത് പ​ദ്ധ​തി​യി​ൽ ന​ട​പ്പാ​ത നി​ർ​മി​ച്ച് വി​ക​സ​ന സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കി​യെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - thrissur kunnamkulam roads blocked in guruvayoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.