ഗുരുവായൂർ: തൃശൂർ ജില്ല പ്രസിഡൻറ് സ്ഥാനത്തു നിന്ന് ടി.കെ. ഉണ്ണികൃഷ്ണനെ മാറ്റി കോൺഗ്രസിൽനിന്ന് എത്തിയ സി.ഐ. സെബാസ്റ്റ്യനെ ആക്കിയതിൽ എൻ.സി.പി ബ്ലോക്ക് യോഗത്തിൽ പ്രതിഷേധം. അധ്യക്ഷത വഹിച്ച ബ്ലോക്ക് പ്രസിഡൻറ് സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോയുടെ നടപടിയിലുള്ള പ്രതിഷേധം തുറന്ന് പറഞ്ഞതോടെ യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ല പ്രസിഡൻറ് സി.ഐ. സെബാസ്റ്റ്യൻ ഇറങ്ങിപ്പോയി. ബ്ലോക്ക് കമ്മിറ്റിയെ സംഘടന വിരുദ്ധ പ്രവർത്തന പേരിൽ പിരിച്ചുവിട്ടതായി പിന്നീട് ജില്ല പ്രസിഡൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഗുരുവായൂരിൽ നടന്ന എൻ.സി.പി യോഗത്തിലാണ് പ്രതിഷേധവും ഇറങ്ങിപ്പോക്കും ഇതിന് തുടർച്ചയായി പിരിച്ചുവിടലും നടന്നത്. സംഘടന തെരഞ്ഞെടുപ്പിലൂടെ ജില്ല പ്രസിഡൻറായിരുന്ന ഉണ്ണികൃഷ്ണനെ മാറ്റി പുതിയ പ്രസിഡൻറിനെ നാമനിർദേശം ചെയ്ത നടപടി ശരിയായില്ലെന്നാണ് യോഗത്തിലെ അധ്യക്ഷൻ ബ്ലോക്ക് പ്രസിഡൻറ് ഇ.പി. സുരേഷ് പറഞ്ഞത്.
ഈ പരാമർശം യോഗത്തിൽ പങ്കെടുക്കാനെത്തിയ ജില്ല പ്രസിഡൻറിന് ഇഷ്ടപെട്ടില്ല. സംസ്ഥാന പ്രസിഡൻറിെൻറ നടപടിക്കെതിരായ പരസ്യ വിമർശനം സംഘടന വിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിെൻറ അഭിപ്രായം. പ്രസിഡൻറ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ജില്ല ഭാരവാഹകളടക്കമുള്ള ചിലരും ജില്ല അധ്യക്ഷനൊപ്പം യോഗത്തിൽനിന്ന് പോയി. പിന്നീടാണ് സംഘടനാവിരുദ്ധ പ്രവർത്തന പേരിൽ ബ്ലോക്ക് കമ്മിറ്റിയെ പിരിച്ചുവിട്ടതായി ജില്ല പ്രസിഡൻറ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചത്.
സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോയുടെ അനുമതിയോടെയാണ് ബ്ലോക്ക് കമ്മിറ്റിയെ പിരിച്ചുവിട്ടതെന്നും വാർത്തക്കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസിൽനിന്ന് എത്തിയ സംസ്ഥാന പ്രസിഡൻറിനു നേരെ എൻ.സി.പിയിലെ ഒരുവിഭാഗം ഉയർത്തിയ പ്രതിഷേധ ഭാഗമായിരുന്നു ജില്ല പ്രസിഡൻറ് പങ്കെടുത്ത യോഗത്തിൽ ബ്ലോക്ക് അധ്യക്ഷെൻറ പരസ്യ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.