ഗുരുവായൂർ: തൃശൂർ പൂരം കഴിഞ്ഞ് പതിവ് തെറ്റിക്കാതെ കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഗുരുവായൂർ ക്ഷേത്രനടയിലെത്തി. വർഷങ്ങളായി പൂരം എഴുന്നള്ളിപ്പ് കഴിഞ്ഞാൽ ഗുരുവായൂർ ക്ഷേത്രനടയിലെത്തിയ ശേഷമാണ് ബ്രഹ്മദത്തൻ കോട്ടയത്തേക്ക് മടങ്ങാറുള്ളത്. 24 വർഷത്തോളം തന്നെ പരിചരിച്ച പാപ്പാൻ ഓമനയില്ലാതെയായിരുന്നു ഇത്തവണത്തെ വരവെന്നുമാത്രം. കഴിഞ്ഞവർഷം ജൂണിൽ ഓമന മരിച്ചിരുന്നു.
ഗുരുവായൂർ നടയിലെത്തിയ ബ്രഹ്മദത്തനെ ആനപ്രേമിയായ കൗൺസിലർ കെ.പി. ഉദയൻ, ആർ. രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്ഷേത്രം കിഴക്കേ ദീപസ്തംഭത്തിനുമുന്നില്‍ നിന്ന് തുമ്പിയുയര്‍ത്തി വണങ്ങിയാണ് ബ്രഹ്മദത്തൻ മടങ്ങിയത്. എഴുന്നള്ളിപ്പുകളിൽ അനിഷ്ടങ്ങൾ വരുത്താത്ത ശാന്തനായ കൊമ്പൻ എന്ന സൽപേരുള്ള ബ്രഹ്മദത്തന് പത്തടിയോളം ഉയരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.