ഗുരുവായൂർ: സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ ഗുരുവായൂരിൽ ടി.എൻ. പ്രതാപന്റെ കട്ടൗട്ട് ഉയർന്നു. കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കട്ടൗട്ട് ഉയർത്തിയത്. ‘പ്രതാപത്തോടെ വീണ്ടും നമ്മുടെ ടി.എൻ. പ്രതാപൻ. പ്രതാപൻ നമ്മുടെ പ്രിയ തേരാളി’ എന്ന് രേഖപ്പെടുത്തിയ കട്ടൗട്ടിൽ കൈപ്പത്തി ചിഹ്നവുമുണ്ട്.
പ്രതാപന്റെ വിശ്വസ്തനായ ഒ.കെ.ആർ. മണികണ്ഠനാണ് ഇവിടെ മണ്ഡലം പ്രസിഡന്റ്. സ്ഥാനാർഥി പ്രഖ്യാപനം ആയില്ലെങ്കിലും ഗുരുവായൂരിൽ പ്രതാപനായി പ്രചാരണം സജീവമാവുകയാണ്. പ്രതാപനാകും സ്ഥാനാർഥിയെന്ന് ഗുരുവായൂരിൽ നടന്ന മുൻ എം.എൽ.എ വി. ബലറാം അനുസ്മരണത്തിൽ വി.എം. സുധീരൻ പ്രഖ്യാപിച്ചിരുന്നു.
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണം തുടങ്ങി.
ബി.ജെ.പിയുടെ ബൂത്ത് തല യോഗങ്ങളാണ് തുടങ്ങിയത്. സുരേഷ്ഗോപി പങ്കെടുക്കുന്ന വിധമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട നിയോജക മണ്ഡലങ്ങളിലാണ് കുടുംബയോഗങ്ങൾ നടന്നത്.
നേരത്തെ ‘എസ്.ജി വിത്ത് കോഫീ’ പരിപാടിയായി കോർണർ യോഗങ്ങളായിട്ടാണ് സുരേഷ് ഗോപി യോഗങ്ങൾ നടത്തിയിരുന്നത്. ഇത് നിയോജകമണ്ഡലം തലത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.