ഗുരുവായൂര്‍: കിഴക്കെ നട അപ്സര ജങ്ഷനില്‍ ചില ഓട്ടോക്കാര് ചേര്‍ന്ന് സൃഷ്ടിച്ച അനധികൃത പാര്‍ക്കിങ് തടയുമെന്ന് നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് കൗണ്‍സിലില്‍ അറിയിച്ചു. ശോഭ ഹരിനാരായണനാണ് വിഷയം ഉന്നയിച്ചത്. അനധികൃത പാര്‍ക്കിങ് മൂലം ഗതാഗതക്കുരുക്ക് സ്ഥിരമാണെന്ന് അവര്‍ പറഞ്ഞു. മാസങ്ങളായി ഈ അവസ്ഥയായിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
പൊലീസ് ചിലര്‍ക്കെതിരെ പിഴ ചുമത്തിയിരുന്നെങ്കിലും പാര്‍ക്കിങ് ആവര്‍ത്തിക്കുകയാണെന്ന് ചെയര്മാന് പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടും. നഗരസഭയുടെ നിര്‍മാണ ആവശ്യങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ സ്വന്തം മതിലും മറ്റും പൊളിച്ച് നല്‍കിയവര്‍ക്ക് പിന്നീട് നഗരസഭ നിര്‍മിച്ചു കൊടുത്തില്ലെന്ന് കെ.പി. ഉദയന്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തെ കുറിച്ച് പഠിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കുടുംബശ്രീക്ക് നടത്തിപ്പ് ചുമതല നല്കിയ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നും വാര്‍ഷിക വരുമാനമായി 1,02,11,000 രൂപ ലഭിച്ചതായി കൗണ്‍സിലില്‍ അറിയിച്ചു. പകുതി വരുമാനം പങ്കുവെക്കണമെന്ന കരാറനുസരിച്ച് 51,05,500 രൂപ നഗരസഭക്ക് കുടുംബശ്രീ നല്‍കിയിട്ടുമുണ്ട്. തുടര്‍ന്നുള്ള നടത്തിപ്പും കുടുംബശ്രീക്ക് നല്കാന് കൗണ്‍സില്‍ തീരുമാനിച്ചു.
ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ ക്ഷേത്രത്തിന് സമീപം ദേവസ്വം അനുവദിച്ച സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 18 ലക്ഷം രൂപ അനുവദിച്ചു. ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. അനീഷ്മ ഷനോജ്, എ.എസ്. മനോജ്, പ്രഫ പി.കെ. ശാന്തകുമാരി, ആര്.വി. ഷെരീഫ്, സി.എസ്. സൂരജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.