വ​ധൂ വ​ര​ന്മാ​രും അ​മ്മ ര​മാ​ദേ​വി, സ​ഹോ​ദ​ര​ന്‍ ഉ​ത്ര​ജ​ന്‍ എ​ന്നി​വ​രും വി​വാ​ഹ വേ​ദി​യി​ൽ

പഞ്ചരത്‌നങ്ങളിലെ ഉത്രജയും സുമംഗലിയായി



ഗു​രു​വാ​യൂ​ര്‍: ഒ​റ്റ പ്ര​സ​വ​ത്തി​ല്‍ പി​റ​ന്ന പ​ഞ്ച​ര​ത്‌​ന​ങ്ങ​ളി​ലെ ഉ​ത്ര​ജ​യും സു​മം​ഗ​ലി​യാ​യി. പ​ഞ്ച​ര​ത്‌​ന​ങ്ങ​ളി​ലെ മൂ​ന്നു​പേ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്‌​ടോ​ബ​റി​ല്‍ ഗു​രു​വാ​യൂ​രി​ല്‍ ന​ട​ന്നി​രു​ന്നു. പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് തു​ള​സീ​ധ​ര​ന്‍-​സു​മം​ഗ​ല​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​കാ​ശ് ഭ​വ​നി​ല്‍ ആ​കാ​ശാ​ണ് ഉ​ത്ര​ജ​യെ താ​ലി ചാ​ര്‍ത്തി​യ​ത്. കു​വൈ​ത്തി​ല്‍ അ​ന​സ്തീ​ഷ്യ ടെ​ക്‌​നീ​ഷ്യ​നാ​യ ആ​കാ​ശി​ന് കോ​വി​ഡ് കാ​ല​ത്ത്് അ​വ​ധി​യി​ലെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് മ​റ്റ് സ​ഹോ​ദ​രി​മാ​രാ​യ ഉ​ത്ര, ഉ​ത്ത​ര, ഉ​ത്ത​മ എ​ന്നി​വ​ര്‍ക്കൊ​പ്പം ഉ​ത്ര​ജ​യു​ടെ വി​വാ​ഹം ന​ട​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. അ​മ്മ ര​മാ​ദേ​വി​യും സ​ഹോ​ദ​ര​ന്‍ ഉ​ത്ര​ജ​നും സ​ഹോ​ദ​രി ഉ​ത്ത​മ​യും ഭ​ര്‍ത്താ​വും ച​ട​ങ്ങി​നാ​യി ഗു​രു​വാ​യൂ​രി​ലെ​ത്തി​യി​രു​ന്നു.

1995 ന​വം​ബ​ര്‍ 19നാ​ണ് തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ന്‍കോ​ട് ന​ന്നാ​ട്ടു​ക​ട​വി​ല്‍ പ്രേം​കു​മാ​റി​െൻറ ഭാ​ര്യ ര​മാ​ദേ​വി അ​ഞ്ചു​കു​ഞ്ഞു​ങ്ങ​ള്‍ക്ക് ജ​ന്മം ന​ല്‍കി​യ​ത്. ഉ​ത്രം ന​ക്ഷ​ത്ര​ത്തി​ല്‍ ജ​നി​ച്ച​തി​നാ​ല്‍, മ​ക്ക​ള്‍ക്ക് ഉ​ത്ര, ഉ​ത്ര​ജ, ഉ​ത്ത​ര, ഉ​ത്ത​മ, ഉ​ത്ര​ജ​ന്‍ എ​ന്നി​ങ്ങ​നെ​പേ​രി​ട്ടു. കു​ട്ടി​ക​ള്‍ക്ക് 10 വ​യ​സ്സാ​കും മു​മ്പ് പി​താ​വ് പ്രേം​കു​മാ​ര്‍ മ​രി​ച്ചു. ര​മാ​ദേ​വി ഹൃ​ദ്രോ​ഗി​യാ​യി മാ​റു​ക​യും ചെ​യ്തു. പേ​സ്‌​മേ​ക്ക​റി​െൻറ സ​ഹാ​യ​ത്തോ​ടെ ജീ​വി​ക്കു​ന്ന ര​മാ​ദേ​വി​ക്ക് തു​ണ​യാ​യി സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട്ട് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി ന​ല്‍കി. ഈ ​കു​ട്ടി​ക​ളു​ടെ ജ​ന​നം മു​ത​ല്‍ ത​ന്നെ ഇ​വ​ര്‍ വാ​ര്‍ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു.



Tags:    
News Summary - Uthraja of Pancharatnam marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.