ഗുരുവായൂര്‍: തൂക്കം പരിശോധിക്കാനുള്ള സംവിധാനത്തില്‍ കൊമ്പന് വിനായകന് കയറിയപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞത് 5700 കിലോ. പിന്നെ 'ഇത്ര പോരേ' എന്ന മട്ടിലൊരു നോട്ടം മന്ത്രി രാധാകൃഷ്ണെൻറ നേര്‍ക്ക്. നോട്ടം കണ്ടപ്പോള്‍ മന്ത്രി കൊമ്പനൊരു അഭിവാദ്യം നല്കി. ആനത്താവളത്തിലെ വേയിങ് ബ്രിഡ്ജ് ഉദ്ഘാടന ചടങ്ങായിരുന്നു വേദി. ഉദ്ഘാടകനായ മന്ത്രി നാട മുറിച്ചെങ്കിലും വെയിങ് ബ്രിഡ്ജില്‍ ആദ്യം കയറി ഉദ്ഘാടനം നടത്തിയത് കൊമ്പന് വിനായകനായിരുന്നു. തുടര്‍ന്ന് കൊമ്പന് അയ്യപ്പന്‍കുട്ടിയും കയറി. കുട്ടിക്കൊമ്പന് അയ്യപ്പന്‍കുട്ടിക്ക് തൂക്കം 3320 കിലോ. നേരത്തെയുണ്ടായിരുന്ന വേയിങ് ബ്രിഡ്ജ് കേടായതിനെ തുടര്‍ന്നാണ് പുതിയത് സ്ഥാപിച്ചത്. ബംഗളൂരുവിലെ എസ്സേ ഡിജിട്രോണിക്സ് എന്ന സ്ഥാപനമാണ് 16 ലക്ഷം രൂപ വിലവരുന്ന 60 ടണ്‍ ശേഷിയുള്ള ഉപകരണം നല്‍കിയത്.
ഒന്നര വര്‍ഷം മുമ്പ് െചരിഞ്ഞ പത്മനാഭെൻറ കൊമ്പ് ദേവസ്വത്തിന് തിരികെ ലഭിക്കുന്നതും ആന ആശുപത്രി തുടങ്ങുന്നതും വനം വകുപ്പുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ആനത്താവളത്തിലെ കോവിലകം കെട്ടിടം ചരിത്ര സ്മാരകമായി സംരക്ഷിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.