നൗ​ഫ​ലും തെ​സ്‌​നി​യും കൃ​ഷി​യി​ട​ത്തി​ല്‍

ഇന്ന് ലോക നാളികേര ദിനം;‘തെ​ങ്ങ് ച​തി​ക്കി​ല്ല, കൃ​ഷി​രീ​തി​ക​ള്‍ മാ​റ​ണം’

ഗു​രു​വാ​യൂ​ര്‍: തെ​ങ്ങ് ച​തി​ക്കി​ല്ലെ​ന്ന പ​ഴ​മൊ​ഴി​യി​ല്‍ കേ​ര ക​ര്‍ഷ​ക​ര്‍ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടി​ട്ട് കാ​ല​മേ​റെ​യാ​യി. തെ​ങ്ങി​ന്‍ പ​റ​മ്പി​ന്റെ വ​ലു​പ്പ​വും തെ​ങ്ങു​ക​ളു​ടെ എ​ണ്ണ​വു​മൊ​ക്കെ സ​മ്പ​ത്തി​ന്റെ അ​ള​വു​കോ​ലാ​യി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. അ​തെ​ല്ലാം പ​ല​ര്‍ക്കും ഗൃ​ഹാ​തു​ര​മാ​യ ഓ​ര്‍മ​ക​ള്‍ മാ​ത്ര​മാ​യെ​ങ്കി​ലും ‘തെ​ങ്ങ് ച​തി​ക്കി​ല്ലെ’​ന്ന് ഉ​റ​പ്പി​ച്ച് പ​റ​യു​ക​യാ​ണ് തൊ​ഴി​യൂ​രി​ലെ യു​വ ക​ര്‍ഷ​ക​നാ​യ മു​ഹ​മ്മ​ദ് നൗ​ഫ​ല്‍. തെ​ങ്ങി​ന്‍പ​റ​മ്പി​ല്‍ തെ​ങ്ങു​മാ​ത്രം എ​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി മാ​റ​ണ​മെ​ന്നാ​ണ് നൗ​ഫ​ലി​ന്റെ അ​ഭി​പ്രാ​യം.

ആ​റ​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് തെ​ങ്ങ് കൃ​ഷി ലാ​ഭ​ക​ര​മാ​ക്കി​യ അ​നു​ഭ​വ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ല്‍ നൗ​ഫ​ല്‍ ഇ​ത് പ​റ​യു​മ്പോ​ള്‍ കൃ​ഷി​യി​ല്‍ ഭ​ര്‍ത്താ​വി​നൊ​പ്പം പ​ങ്കാ​ളി​യാ​യ തെ​സ്‌​നി​യും ഇ​ത് ശ​രി​വെ​ക്കു​ന്നു. നൗ​ഫ​ല്‍ ഇ​ട​വി​ള കൃ​ഷി​ക​ള്‍ പ​രീ​ക്ഷി​ച്ച തെ​ങ്ങി​ന്‍തോ​ട്ട​ത്തി​ല്‍ താ​ഴെ​വീ​ണ് പെ​റു​ക്കി​ക്കൂ​ട്ടു​ന്ന നാ​ളി​കേ​രം മാ​ത്രം 7000ത്തോ​ളം എ​ണ്ണം വ​രും. കൂ​വ, കൊ​ള്ളി, ഇ​ഞ്ചി, മ​ഞ്ഞ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​ങ്ങ​നെ പ​ല​വി​ധ ഇ​ട​വി​ള​ക​ളാ​ണ് നൗ​ഫ​ല്‍ തെ​ങ്ങി​ന്‍തോ​പ്പി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​ത്.

ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ വ​ര്‍ഷം പ്ര​മാ​ണി​ച്ച് റാ​ഗി​യും വി​ള​യി​ക്കു​ന്നു​ണ്ട്. ഇ​ട​വി​ള​ക​ളെ പ​രി​ര​ക്ഷി​ച്ചാ​ല്‍ മ​തി​യെ​ന്നും തെ​ങ്ങി​നാ​യി വേ​റെ ഒ​ന്നും ചെ​യ്യേ​ണ്ടെ​ന്നും നൗ​ഫ​ല്‍ പ​റ​ഞ്ഞു. മ​ഴ​യെ ആ​ശ്ര​യി​ച്ചു​മാ​ത്ര​മാ​ണ് ഇ​ട​വി​ള​ക​ള്‍ ഇ​റ​ക്കു​ന്ന​ത്. പ്ര​ത്യേ​ക ജ​ല​സേ​ച​ന​മൊ​ന്നും ന​ട​ത്തു​ന്നി​ല്ല. തീ​ര്‍ത്തും ജൈ​വ വ​ള​ങ്ങ​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ. വി​ജ​യ​ഗാ​ഥ ക​ണ്ട​റി​ഞ്ഞ തൊ​ട്ട​ടു​ത്തു​ള്ള ഒ​രു ഭൂ​വു​ട​മ ത​ന്റെ ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യാ​ന്‍ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന് നൗ​ഫ​ല്‍ പ​റ​ഞ്ഞു.

ഇ​ട​വി​ള​ക​ള്‍ക്ക് ല​ഭി​ക്കു​ന്ന ബോ​ണ​സാ​ണ് കേ​ര സ​മൃ​ദ്ധി. തെ​ങ്ങി​ന്‍പ​റ​മ്പു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്ന തീ​ര​മേ​ഖ​ല​ക്ക് ത​ന്റെ മാ​തൃ​ക പ​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഈ ​യു​വ​ക​ര്‍ഷ​ക​ന്‍ പ​റ​യു​ന്നു. 2015ലാ​ണ് കാ​ര്‍ഷി​ക മേ​ഖ​ല​യി​ലേ​ക്ക് നൗ​ഫ​ല്‍ ക​ട​ക്കു​ന്ന​ത്. ന​ല്ല രീ​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന കാ​റ്റ​റി​ങ്ങി​നൊ​പ്പ​മാ​ണ് കൃ​ഷി​യി​ലും പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ത​ങ്ങ​ളു​ടെ ഇ​ട​വി​ള​ക​ള്‍ക്ക് വി​പ​ണി ക​ണ്ടെ​ത്താ​നും നൗ​ഫ​ല്‍- തെ​സ്‌​നി ദ​മ്പ​തി​ക​ള്‍ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. തൊ​ഴി​യൂ​രി​ലു​ള്ള ഇ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ല്‍ 60ഓ​ളം വി​വി​ധ ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളു​ണ്ട്. തീ​ര്‍ത്തും ജൈ​വ​രീ​തി​ക​ളി​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ളു​മൊ​ക്കെ ഇ​വി​ടെ​യു​ണ്ട്. കു​ട്ടാ​ട​ന്‍ പാ​ട​ത്ത് ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ല്‍കൃ​ഷി​യും ന​ട​ന്നു​വ​രു​ന്നു​ണ്ട്. ‘‘നി​ങ്ങ​ള്‍ കൃ​ഷി ചെ​യ്യു​ക, കൃ​ഷി​യി​ല്‍ ഐ​ശ്വ​ര്യ​മു​ണ്ട്’’ എ​ന്ന ന​ബി​വ​ച​നം നൗ​ഫ​ലി​ന്റെ കൃ​ഷി​യി​ട​ത്തി​ല്‍ പ​ല​യി​ട​ത്തും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൃ​ഷി​യെ​ന്ന​ത് ഒ​രു ദൈ​വി​ക ദൗ​ത്യം കൂ​ടി​യാ​ണെ​ന്നാ​ണ് ഈ ​ദ​മ്പ​തി​ക​ളു​ടെ അ​ഭി​പ്രാ​യം. മി​ക​ച്ച ക​ര്‍ഷ​ക​നു​ള്ള ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ പു​ര​സ്കാ​രം ക​ഴി​ഞ്ഞ വ​ര്‍ഷം നൗ​ഫ​ലും ഈ ​വ​ര്‍ഷം തെ​സ്‌​നി​യും നേ​ടി​യി​രു​ന്നു.

Tags:    
News Summary - World Coconut Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.