പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഒ.പി രണ്ടിന് തുടങ്ങും

ആമ്പല്ലൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി ഒ.പി ഒക്ടോബർ രണ്ടിന് ആരംഭിക്കും. മണ്ഡലത്തിലെ ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കെ.കെ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഇ.കെ. അനൂപ്, ആർ.ഡി.ഒ എം.എച്ച്. ഹരീഷ്, മുകുന്ദപുരം തഹസിൽദാർ കെ. ശാന്തകുമാരി, ആർദ്രം സി.പി.എം ഡോ. നിധിൻ കൃഷ്ണ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വി.ആർ. ദീപ എന്നിവർ പങ്കെടുത്തു.

വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്ദിപുലം ഗവ. യു.പി സ്കൂൾ, തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ ഹെൽത്ത് സബ് സെന്‍റർ എന്നിവ ഉദ്ഘാടനത്തിന് സജ്ജമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ നിർമാണം ആരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ നിർദേശം നൽകി.

മുപ്ലിയം ഗവ. ഹൈസ്കൂളിന് അനുവദിച്ച ഒരു കോടിയുടെ പ്രവൃത്തിയുടെ നിർമാണോദ്ഘാടനം സെപ്റ്റംബർ 29ന് നടത്തുന്നതിനും എല്ലാ നിർമാണ പ്രവർത്തനങ്ങളും സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

Tags:    
News Summary - Gynecology OP will start at Pudukkad taluk hospital at 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.