തളിക്കുളം: പത്താംകല്ലിൽ ആൽമരത്തിന്റെ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണു. വാഹനങ്ങൾ കടന്നുപോയ ഉടനെയാണ് സംഭവം എന്നതിനാൽ ആളപായമില്ല. രണ്ടാം തവണയാണ് മരക്കൊമ്പ് വീഴുന്നത്. സമീപം വീട്ടി മരം ചാഞ്ഞുനിൽക്കുന്നതും അപകട ഭീഷണിയാണ്.
കഴിഞ്ഞ ദിവസം ടയർ കമ്പനിയിലേക്ക് വൈദ്യുതി ലൈൻ വലിക്കാൻ നിരവധി മരങ്ങളുടെ കൊമ്പുകൾ മുറിച്ചിരുന്നു. ആൽമരം ചാഞ്ഞുനിൽക്കുന്ന അവസ്ഥ ബോധ്യപ്പെടുത്തിയിട്ടും മുറിച്ചുമാറ്റാൻ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. വനം അധികൃതരുടെ ശ്രദ്ധയിലേക്ക് പഞ്ചായത്ത് അധികാരികൾ വിവരം ധരിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.