കൊരട്ടി: പഞ്ചായത്തിലെ രണ്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് മികച്ച സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന കായകൽപ് പുരസ്കാരം. മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ജില്ലയിലെ മൂന്നാം സ്ഥാനം നാലുകെട്ട് എഫ്.എച്ച്.സിയും ഗ്രാമീണ മേഖലയിലെ മികച്ച കുടുംബാരോഗ്യ ഉപകേന്ദ്രത്തിനുള്ള പുരസ്കാരം കട്ടപ്പുറം കുടുബാരോഗ്യ ഉപകേന്ദ്രവും നേടി. 50,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്കാരം. കൊരട്ടി പഞ്ചായത്തിൽ ആദ്യമായാണ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കായകൽപ് പുരസ്കാരം ലഭിക്കുന്നത്.
ജീവനക്കാരുടെ കൂട്ടായ പരിശ്രമവും കൊരട്ടി പഞ്ചായത്ത് അധികൃതരുടെയും ആശുപത്രി നിർവഹണ സമിതി അംഗങ്ങളുടെയും പൂർണ പിന്തുണയുമാണ് നേട്ടത്തിന് കാരണമെന്ന് കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, മെഡിക്കൽ ഓഫിസർ ഡോ. അരുൺ മിത്ര, പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ നൈനു റിച്ചു എന്നിവർ അറിയിച്ചു.
ഒരു ദിവസം ശരാശരി 120 രോഗികളാണ് നാലുകെട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നത്. മൂന്ന് ഡോക്ടർമാരും 28 ജീവനക്കാരുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ അഞ്ച് ആരോഗ്യ ഉപകേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.