അഴീക്കോട്: കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി പിഴയിട്ടു. നിയമവിരുദ്ധമായി തീരത്തോടുചേർന്ന് രാത്രിയിൽ വലയിട്ട് മീൻപിടിച്ച എറണാകുളം സ്വദേശിയുടെ ‘യു ആൻഡ് കോ മറൈൻ-3’ ബോട്ടാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ചതിന് 2.75 ലക്ഷം പിഴ ഈടാക്കി. ബോട്ടിൽ ഉണ്ടായിരുന്ന മത്സ്യം പിടിച്ചെടുത്ത് ലേലം ചെയ്ത് തുക കണ്ടുകെട്ടി.
ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സുലേഖ, എ.എഫ്.ഇ.ഒ എസ്. സാജൻ, മെക്കാനിക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറി ഗാർഡുമാരായ ഷിനിൽകുമാർ, ഷൈബു, പ്രശാന്ത്കുമാർ, റെസ്ക്യൂ ഗാർഡ് ഷിഹാബ്, അൻസാർ, ഫസൽ, റഫീഖ്, പ്രമോദ്, സിജീഷ്, ഹുസൈൻ, നിഷാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.