കാഞ്ഞാണി: കോവിഡ് േപ്രാട്ടോകോൾ ലംഘിച്ച് തുറന്നുപ്രവർത്തിച്ച കാഞ്ഞാണിയിലെ കോവിഡ് പരിശോധന കേന്ദ്രത്തിന് അധികൃതർ പിഴയിട്ടു. കോവിഡ് അനുബന്ധ മാനദണ്ഡങ്ങൾ എഴുതി പ്രദർശിപ്പിക്കുകയോ പരിശോധന നിരക്കുകൾ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സാമൂഹിക അകലം പാലിക്കാൻ ഇടപെട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. കോവിഡ്, പ്രമേഹം എന്നിവ പരിശോധിക്കാൻ എത്തുന്നവർക്കും എക്സ്റേ എടുക്കാൻ എത്തുന്നവർക്കും ഒറ്റവരി മാത്രമാണെന്നത് ഗുരുതര വീഴ്ചയാണെന്ന് സംയുക്ത പരിശോധനക്ക് നേതൃത്വം നൽകിയ മണലൂർ സെക്ടറൽ മജിസ്ട്രേറ്റ് ലക്ഷ്മി മോഹൻ പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ അടിയന്തരമായി ഉണ്ടാകണമെന്നും അവർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ബുധനാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്.
കണ്ടശ്ശാംകടവ്, കാഞ്ഞാണി മാർക്കറ്റിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തി. റോഡിലൂടെ മാസ്ക് വെക്കാതെ യാത്ര ചെയ്ത 15 പേർക്ക് പിഴയിട്ടു. എല്ലാ ദിവസങ്ങളിലും പരിശോധന തുടരും. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ശശി, വൈസ് പ്രസിഡൻറ് എം.ആർ. മോഹനൻ, ഹെൽത്ത് ഇൻസ്പക്ടർ എം.ഡി. ബിമൽ കുമാർ, ഹെൽത്ത് ജൂനിയർ ഇൻസ്പക്ടർമാരായ കെ.കെ. രാജേഷ്, പി.വി. വാസുദേവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.