ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിന്റെ ഭാഗമായി സായുജ്യം തേടി ആയിരക്കണക്കിന് ഭക്തർ ദർശനം നടത്തി. രാമായണ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടത്.
ദേവസ്വം പാർക്കിങ്ങിന് അനുവദിച്ചിരുന്നിടത്തെല്ലാം വാഹനങ്ങളാൽ നിറഞ്ഞതോടെ വഴിയരികിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥിതിയായിരുന്നു. മണിക്കൂറുകളോളം വരിനിന്നാണ് ഭക്തർ ദർശനം പൂർത്തിയാക്കിയത്. ദേവസ്വത്തിന്റെ നേതൃത്വത്തിൽ കഞ്ഞിയും പ്രത്യേകം പാസെടുക്കുന്നവർക്ക് ഔഷധക്കഞ്ഞിയും ഇരിങ്ങാലക്കുട സേവാഭാരതിയുടെ അന്നദാനവും ഒരുക്കിയിരുന്നു.
തൃപ്രയാർ: ശ്രീരാമക്ഷേത്രത്തിൽ കർക്കടക മാസാചരണം പിന്നിടുന്ന ഏഴാം നാളായ ഞായറാഴ്ച ഭക്തരുടെ വൻ തിരക്ക്. ക്ഷേത്രം മുതൽ പടിഞ്ഞാറോട്ട് നീണ്ട ഭക്തരുടെ നിര ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ഒരു കിലോമീറ്ററിലധികം പിന്നിട്ടു. വൈകുന്നേരവും തിരക്കൊഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.