ആമ്പല്ലൂർ: കുറുമാലി പുഴക്കു കുറുകെ പൗണ്ട് കാരികുളം കടവില്‍ പാലം എന്ന നാട്ടുകാരുടെ കാലങ്ങളായുള്ള സ്വപ്നം ജലരേഖയാകുന്നു. വരന്തരപ്പിള്ളി പൗണ്ട് ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ പുഴക്ക് അക്കരെയുള്ള ഓത്തനാട്, കാരികുളം ഭാഗത്ത് എത്തണമെങ്കില്‍ നിലവില്‍ എട്ട് കിലോമീറ്ററോളം ചുറ്റി വളയണം. ഇവിടെ പാലം വന്നാല്‍ ഇരുകരയിലുള്ളവര്‍ക്കും പോക്കുവരവിന് കേവലം നാലുകിലോമീറ്റര്‍ ദൂരമേ വേണ്ടിവരികയുള്ളു.
നാട്ടുകാര്‍ വര്‍ഷംതോറും കടവില്‍ ജലസേചനവകുപ്പിന്റെ അനുമതിയോടെ താല്‍ക്കാലിക പാലം നിര്‍മിക്കാറുണ്ട്. കാരികുളത്തിന് സമീപം ഓത്തനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനും 907 ജാറത്തിലെ ആണ്ടുനേര്‍ച്ചക്കും വേണ്ടിയാണ് പ്രധാനമായും ജാതിമതഭേദമന്യേ നാട്ടുകാരുടെ സഹകരണത്തോടെ പാലം പണിയാറുള്ളത്. ആവര്‍ത്തന ചെലവും അധ്വാനവും ഒഴിവാക്കാന്‍ സ്ഥിരം പാലം വേണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. മുമ്പ് സര്‍ക്കാര്‍ ബജറ്റില്‍ പാലത്തിനു തുക വകയിരുത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.