തൃശൂർ: കോവിഡ് മഹാമാരികാലത്ത് നടത്തിയ കീം പരീക്ഷയിൽ ജില്ലക്ക് മികച്ച വിജയം. കേരള എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ എക്‌സാം പരീക്ഷഫലത്തിൽ ആദ്യ 1000ത്തിൽ ജില്ലയിൽ നിന്നും 80 കുട്ടികൾ സ്ഥാനംപിടിച്ചു. ആദ്യ ആയിരത്തിൽ ഇടം പടിച്ചതിൽ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനമാണ് ജില്ലക്കുള്ളത്.
എറണാകുളം (175), മലപ്പുറം (126), കോഴിക്കോട് (121), കോട്ടയം (84) ജില്ലകളാണ് മുമ്പിലുള്ളത്. പരീക്ഷ എഴുതിയ 11,800 വിദ്യാർഥികളിൽ 5335 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു. സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ജില്ലക്കുള്ളത്. തിരുവനന്തപുരം (6479), മലപ്പുറം (5812) ജില്ലകളാണ് മുന്നിലുള്ളത്.
ജില്ലയിൽ 40 പരീക്ഷാസെൻററുകളാണ് ഉണ്ടായിരുന്നത്. 60 കുട്ടികൾ ക്വാറൻറീനിലാണ് പരീക്ഷ എഴുതിയിരുന്നത്. സാധാരണ കുട്ടികളിൽ നിന്നും അകലം പാലിച്ചുകൊണ്ട് പ്രത്യേക ക്ലാസ് മുറികളിലാണ് ഇവരെ പരീക്ഷ എഴുതിപ്പിച്ചത്. ഒരു ഹാളിൽ 20 പേർ എന്ന നിലയിൽ 40 സെൻററുകളിൽ 680ലധികം ക്ലാസ് മുറികൾ ഇതിനായി അണുമുക്തമാക്കിയിരുന്നു.
ഫയർഫോഴ്‌സ്, ഗതാഗതം, പൊലീസ്, പഞ്ചായത്ത്, ആരോഗ്യം എന്നീ വകുപ്പുകളെ ഏകീകരിപ്പിച്ചു കൊണ്ടാണ് പരീക്ഷ മികച്ച നിലയിൽ നടത്താനായത്. ജില്ലയിൽ പരീക്ഷ എഴുതിയ ഏതാനും പേരിൽ നിരീക്ഷണത്തിൽ പോയെങ്കിലും പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
മാതൃസഹോദരിയുടെ വിയോഗവേദനയിലേക്ക് അക്ഷയിെൻറ റാങ്ക് നേട്ടം
തൃശൂർ: ആർത്തലക്കുന്ന ദുഃഖസാഗരമായിരുന്നു അപ്പോൾ അവെൻറ മനസ്സ്. വല്ല്യമ്മയുടെ നിശ്ചലമായ ശരീരത്തിന് അരികിൽ കണ്ണീരിൽ കുതിർന്നുനിൽക്കുേമ്പാഴാണ് കേരള എൻജിനിയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം) പരീക്ഷയിൽ റാങ്ക് ലഭിച്ച വിവരം കൂട്ടുകാരൻ ഫോണിൽ അറിയിക്കുന്നത്.
തൃശൂർ ചൊവ്വന്നൂർ പാണ്ടിയാട്ട് വീട്ടിൽ മുരളീധരെൻറ മകൻ അക്ഷയ് മുരളീധരെൻറ മാതൃസേഹാദരി ഉഷാകുമാരി (53) വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. അമ്മയുമൊത്ത് അങ്ങോട്ട് വന്നപ്പോഴാണ് റാങ്ക് വിവരം അറിയുന്നത്. സംസ്ഥാനത്ത് ഫാർമസിയിൽ ഒന്നാം റാങ്കും എൻജിനിയറിങ്ങിൽ എട്ടും തൃശൂർ ജില്ലയിലെ ഒന്നാം സ്ഥാനവും നേടിയ മിടുക്കൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു അപ്പോൾ. കർമങ്ങൾ എല്ലാം കഴിഞ്ഞ് ഉച്ചക്കുശേഷം വിളിച്ചേപ്പാഴും ഇടക്കിടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
െഎ.െഎ.ടിയിൽ കമ്പ്യൂട്ടർ എൻജിനിയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ പഠനമാണ് അക്ഷയിെൻറ സ്വപ്നം. അഖിലേന്ത്യ എന്‍ട്രന്‍സും സ്വകാര്യ സർവകലാശാലകളിലെ എന്‍ട്രന്‍സ് പരീക്ഷകളും എഴുതിയിട്ടുണ്ട്. സെപ്റ്റംബർ 27ന് നടക്കുന്ന ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷ ഒരുക്കത്തിലാണ് അക്ഷയ്. മികച്ച മാർക്ക് പ്രതീക്ഷിച്ചെങ്കിലും റാങ്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഇൗ മിടുക്കൻ 'മാധ്യമ'ത്തോട് പറഞ്ഞു.
തികഞ്ഞ ആസൂത്രണത്തോടെയാണ് അക്ഷയിെൻറ കുടുംബം വർഷങ്ങൾക്ക് മുമ്പ് യു.എ.ഇയിൽനിന്ന് നാട്ടിൽ എത്തുന്നത്. സ്വകാര്യ കമ്പനിയിൽ പർച്ചേസ് മാനേജറായിരുന്ന മുരളീധരൻ കുടുംബസമേതം ദുബൈയിൽ ആയിരുന്നു.
മകെൻറ പഠനത്തിനായി തൃശൂർ വിയ്യൂർ ശിവക്ഷേത്രത്തിന് സമീപം കുടുംബത്തെ പാർപ്പിച്ച് മുരളീധരൻ ഇന്തോനേഷ്യയിയിലേക്ക് പോയി. ജക്കാർത്തയിൽ ഹൈവാ കമ്പനിയില്‍ പര്‍ച്ചേസ് മാനേജരാണ് ഇപ്പോൾ. ദുബൈ ഗൾഫ് ഇന്ത്യൻ സ്കൂളിലെ അധ്യാപിക ജോലി ഒഴിവാക്കി മകെൻറ പഠനത്തിനായി മാതാവ് ഷീജ മുരളീധരൻ ഒപ്പം കൂടി.
തൃശൂർ ദേവമാത സ്കൂളിൽനിന്ന് 97.8 ശതമാനം മാർക്കോടെ പ്ലസ്ടു വിജയം.പരിശീലനം ഒന്നുമില്ലാതെ ആ വർഷം എൻട്രൻസ് എഴുതി. തുടർന്ന് പാലാ ബ്രില്ല്യൻസിൽ പരിശീലനത്തിലൂടെ രണ്ടാം തവണ മികവുറ്റ വിജയം. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിനാലാണ് ഫാര്‍മസിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചത്.
സമയബന്ധിതമായി പഠിക്കുന്നതിനപ്പുറം പഠനത്തിെൻറ ഗുണനിലവാരം മികച്ചതാക്കിയാൽ വിജയം ഉറപ്പെന്ന അനുഭവം അക്ഷയ് പങ്കുവെക്കുന്നു. മാതാവും സഹോദരി തൃശൂര്‍ ചിന്മയ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവിനന്ദയും നൽകിയ പിന്തുണയാണ് മികച്ച വിജയത്തിന് കാരണമെന്ന് അക്ഷയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.