തൃശൂർ: വിദ്യാഭ്യാസരംഗത്ത് കേന്ദ്രം നടപ്പാക്കുന്ന പരിഷ്കരണങ്ങൾ വംശീയവത്കരണത്തിന്റെ ഭാഗമാണെന്നും അതിനെ ചെറുക്കാൻ ജനാധിപത്യ സമൂഹം തയാറാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖ് പറഞ്ഞു. തൃശൂർ എഴുത്തച്ഛൻ ഹാളിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് സി.പി. രഹന ടീച്ചർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി തൃശൂർ ജില്ല പ്രസിഡന്റ് അസ്ലം മുഖ്യപ്രഭാഷണം നടത്തി.
സംഘടന സെക്രട്ടറി ഹബീബ് മാലിക് പോളിസി പ്രോഗ്രാം വിശദീകരിച്ചു. ഇ.എച്ച്. നാസർ, വി. ഷരീഫ്, ടി.ബി. അബ്ദുല്ലത്തീഫ്, ജാസ്മിൻ ആലപ്പുഴ, നജിത റൈഹാൻ എന്നിവർ സംസാരിച്ചു. ജുമാൻ ബിൻ ജാഫറിന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ പരിശീലനം നൽകി. പ്രോഗ്രാം ജനറൽ കൺവീനർ ഡോ. നിഷാദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.