തൃശൂർ: കൊടകരയിലെ കുഴൽപണ കവർച്ചാകേസിൽ പണം വന്നത് കർണാടകയിൽ നിന്നാണെന്നും പരാതിയിൽ പറഞ്ഞ 25 ലക്ഷമല്ല വാഹനത്തിലുണ്ടായിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതികളിൽനിന്ന് ലഭിച്ച ആദ്യ മൊഴികളുടെയും പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലിെൻറയും അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനം.
കേസിൽ റിമാൻഡിലായിരുന്ന നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. രഞ്ജിത്, ദീപക്, മാർട്ടിൻ, ഒളരി ബാബു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച ഇവരുമായി തെളിവെടുപ്പ് നടത്തും. കവർച്ച ആസൂത്രണം ചെയ്ത രീതി സംബന്ധിച്ച തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിെൻറ ലക്ഷ്യം.
ഗൂഢാലോചന നടത്തിയവർ ഇവരെ ഉപയോഗിച്ചാണ് വാഹനവും കുഴൽപണവും തട്ടിയെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. മാർട്ടിൻ കുഴൽപണം തട്ടിപ്പിൽ വിദഗ്ധനാണ്. 13 പ്രതികളുള്ള കേസിൽ 10 പേർ അറസ്റ്റിലായിട്ടുണ്ട്. പ്രധാന പ്രതികളായ അലി സാജ്, മുഹമ്മദ് റഷീദ് എന്നിവരും അറസ്റ്റിലായി. മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.