കൊടകര: റോഡരികില്‍ അവശനിലയില്‍ കണ്ട കിങ്ങിണിയെ ഒമ്പതുമാസക്കാലം താലോലിച്ചു വളര്‍ത്തുകയും ഒടുവില്‍ രക്ഷിതാക്കളെ തേടിപ്പിടിച്ച് ഏല്‍പ്പിക്കുകയും ചെയ്തതിെൻറ സന്തോഷത്തിലാണ് കൊടകരയിലെ ഓട്ടോതൊഴിലാളി തത്തമംഗലത്ത് ഷെഫീഖ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഷെഫീഖിെൻറ മക്കളായ ഷഫ്നാസും സജ്നാസും സ്കൂളില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് വഴിയോരത്ത് അവശനിലയില്‍ കിടക്കുന്ന പക്ഷിയെ കണ്ടത്.
കാക്കകള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ചിറകില്‍ പരിക്കേറ്റ് പറക്കാനാവാതെ കിടക്കുകയായിരുന്ന പക്ഷിയെ ഇരുവരും ചേര്‍ന്ന് വീട്ടിലെത്തിച്ച് പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. പക്ഷിനിരീക്ഷകനായ റാഫി കല്ലേറ്റുങ്കരയുമായി ബന്ധപ്പെട്ടപ്പോഴാണ് മേനിപ്രാവ് എന്ന ഇനത്തില്‍ പെട്ടതാണ് പക്ഷിയെന്ന് മനസ്സിലായത്.
കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ഷെഫീഖിെൻറ വീട്ടിലെ ഒരംഗമായി മേനിപ്രാവ് മാറി. കുട്ടികളുടെ ഓമനയായി മാറിയ പക്ഷിക്ക് കിങ്ങിണി എന്ന് പേരു നല്കി. എട്ടുമാസത്തെ സംരക്ഷണം കൊണ്ട് ആരോഗ്യവതിയായി മാറിയ കിങ്ങിണിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുവാന്‍ ഷെഫീഖ് തീരുമാനിച്ചു.
ദിവസവും പാടവക്കിലും പറമ്പിലെ മരങ്ങളിലും അമ്മക്കിളിയെ തേടി നടന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് വിജനമായ പറമ്പിലെ മരങ്ങളില്‍ കിങ്ങിണിയുടെ രക്ഷിതാക്കളെ കണ്ടെത്തിയത്. ഉടനെ കിങ്ങിണിയെ എടുത്ത് അമ്മക്കിളിയുടെ അടുത്തേക്ക് പറത്തിവിടുകയായിരുന്നു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.