കൊടകര: നെല്ലായി പന്തല്ലൂരില്‍ വാഹനം വാടകക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തിൽ കൊടകര പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ പല്ലന് ഷാജു എന്ന പന്തല്ലൂര്‍ മച്ചിങ്ങല്‍ ഷാജു (43), പന്തല്ലൂര്‍ മച്ചിങ്ങല്‍ വൈശാഖ് (27), മുത്രത്തിക്കര കീഴ്പുള്ളി അങ്കിത് (25), പന്തല്ലൂര്‍ കുന്നുമ്മക്കര വിഷ്ണു (24), പന്തല്ലൂര്‍ കിള്ളിക്കുളങ്ങര അക്ഷയ് (24), കൈതാരന്‍ ഷെലിന് (27), കാരണത്ത് രാഹുല്‍ (31), കൊടകര കാരൂര്‍ നമ്പുകുളങ്ങര മനോജ് (33), ആലത്തൂര്‍ അപ്പോഴം വീട്ടില്‍ വിഷ്ണുലാല്‍ (ലാലു -25), ചെമ്പുച്ചിറ തറയില്‍ അഭിനന്ദ (23), ചെമ്പുച്ചിറ കല്ലുംതറ സുജുമോന്‍ (18), മൂന്നുമുറി ചുളക്കല്‍ അമല്‍ദേവ് (22), ചെമ്പുച്ചിറ വട്ടക്കുട്ട വീട്ടില്‍ വിഷ്ണു (കുഞ്ഞന്‍ -24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ പല്ലന് ഷാജു, ഷെലിന്, അങ്കിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്.ഐമാരായ ജെ. ജെയ്സന്, സി.കെ. ബാബു, എ.എസ്.െഎ റെജിമോന്, സി.പി.ഒമാരായ എം.എസ്. ബൈജു, ആൻറണി എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.