കൊ​ട​ക​രയിൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

കൊ​ട​ക​ര: യു​വാ​വി​നെ സം​ഘം ചേ​ര്‍ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ര​ണ്ടു​പേ​രെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ക​ന​ക​മ​ല വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു​പാ​ക്ക വീ​ട്ടി​ല്‍ ബി​ബി​ന്‍ ബാ​ബു (32), ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ന്ദീ​പ് സ​ഹ​ദേ​വ​ന്‍ (32) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​ര്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥ്, ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി സി.​ആ​ര്‍. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ട​ക​ര സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജ​യേ​ഷ് ബാ​ല​െൻറ​യും എ​സ്.​ഐ ഷാ​ജ​െൻറ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഡിസംബർ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ക​ല്ലി​ങ്ങ​പ്പു​റം വീ​ട്ടി​ല്‍ സു​ധീ​ഷ് എ​ന്ന യു​വാ​വി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​റ്റ​ത്തൂ​ര്‍ കു​ഴി​ക്കാ​ണി​യി​ലെ യു​വാ​വി​െൻറ ജോ​ലി സ്ഥ​ല​ത്തെ​ത്തി ഇ​ടി​ക്ക​ട്ട പോ​ലു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും തു​ട​ര്‍ന്ന് ഒ​ളി​വി​ല്‍ പോ​വു​ക​യു​മാ​യി​രു​ന്നു.

കൊ​ട​ക​ര സി.​ഐ ജ​യേ​ഷ് ബാ​ല​നാ​ണ്​ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ​യും ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം തൃ​ശൂ​ര്‍-​പാ​ല​ക്കാ​ട് ജി​ല്ല അ​തി​ര്‍ത്തി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്.​ഐ ഷാ​ജ​ന്‍, എ.​എ​സ്‌.​ഐ​മാ​രാ​യ ലി​ജു, റെ​ജി​മോ​ന്‍, തോ​മ​സ്, അ​ലി എ​ന്നി​വ​രും സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഷോ​ജു, ബൈ​ജു, ആ​ൻ​റ​ണി എ​ന്നി​വ​രു​ം ഉ​ണ്ടാ​യി​രു​ന്നു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി വി​ദ്യാ​ധ​ര​നു​വേ​ണ്ടി തി​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - two arrested in attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.