കൊടകര: 56 കിലോ കഞ്ചാവുമായി കാറിൽ സഞ്ചരിച്ച രണ്ടുപേര്‍ പിടിയിൽ. വെള്ളിക്കുളങ്ങര മോനൊടി മൂഞ്ഞേലി ദീപു എന്ന ദീപക് (24), വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം ചൂനിപറമ്പില് അനന്തു (23) എന്നിവരാണ് ചൊവ്വാഴ്ച രാവിലെ കൊടകര മേല്‍പാലത്തിനു സമീപം പിടിയിലായത്. കാറും പിടിച്ചെടുത്തു.
തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്, റൂറല്‍ ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥ് എന്നിവരുടെ നിർദേശപ്രകാരം റൂറല്‍ ഡി.സി.ആര്.ബി ഡിവൈ.എസ്.പി എ. രാമചന്ദ്രന്, ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. എറണാകുളം ജില്ലയിലെ കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. വാടകക്ക് എടുത്ത കാറിെൻറ ഡിക്കിയില്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ കഞ്ചാവിനു മുകളില്‍ ബാഗുകള്‍ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.
ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന 'ഡാര്‍ക്ക് നൈറ്റ് ഹണ്ടിങ്' എന്ന പ്രത്യേക വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടാനായത്. സമീപകാലത്ത് ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
ഡി.സി.ആര്.ബി ഡിവൈ.എസ്.പി എ. രാമചന്ദ്രന്, ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷ്, കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്, കൊടകര എസ്.ഐ ഷാജന്, പ്രത്യേകാന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ജിനുമോന്‍ തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സീനിയര്‍ സി.പി.ഒമാരായ വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ സോജന്, തോമസ്, റെജി മോന്, സീനിയര്‍ സി.പി.ഒമാരായ എ.ബി. സതീഷ്, റെനീഷ്, രജനീശന്‍, ടി.ടി. ബൈജു എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. സീനിയര്‍ സി.പി.ഒ ഗോകുലന്, ഷോജു, ആൻറണി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ ചൊവ്വാഴ്ച കോവിഡ് പരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.