കൊടകര: ദേശീയ കര്‍ഷക സമരത്തിന്റെ മുഖ്യ സംഘാടകനും ജയ് കിസാന്‍ ആന്ദോളന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവുമായ യോഗേന്ദ്രയാദവ് ഈ മാസം 24ന് മറ്റത്തൂര്‍ കോടശേരി പഞ്ചായത്തുകളിലെ കാട്ടാനശല്യമുള്ള കര്‍ഷക ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ കോടശ്ശേരി പഞ്ചായത്തിലെ കോര്‍മലയില്‍ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി പോട്ടക്കാരന്‍ പീതാംബരന്റെ ചുങ്കാലിലുള്ള വീട്ടിലെത്തും. 10 ന് ജയ് കിസാന്‍ ആന്ദോളന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കോടാലിയില്‍ ഉദ്ഘാടനം ചെയ്യും.
കര്‍ഷകമിത്ര അവാര്‍ഡ് ജേതാവ് സുജിത കൃഷ്ണന്‍കുട്ടിയെയും സ്വാതി കര്‍ഷക പുരസ്‌കാര ജേതാവ് ബാഹുലേയന്‍ ചിറയിലിനെയും ചടങ്ങില്‍ ആദരിക്കും.
യോഗേന്ദ്ര യാദവിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശൂര്‍ 'മോത്തി മഹലില്‍ ' സംഘടിപ്പിക്കുന്ന വിശാല കര്‍ഷക സംഗമത്തില്‍ രാഷ്ട്രീയ, കര്‍ഷക പ്രസ്ഥാനങ്ങളുടെ ജില്ലാ ഭാരവാഹികളെയും പ്രാദേശിക ജനപ്രതിനിധികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.