2017 സെ​പ്റ്റം​ബ​റി​ൽ പു​ത്തൂ​ർ ത​ളി​യാം​കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കൈ​ലി​യു​ടു​ത്ത്

ഞാ​റ്റ​ടി​യി​ൽ ഞാ​റ് ന​ടു​ന്നു. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ സ​മീ​പം

തൃശൂരിന്റെ സ്മരണകളിൽ കോടിയേരി

ജ​ന്മം​കൊ​ണ്ടും പ്ര​വ​ർ​ത്ത​നം കൊ​ണ്ടും ജി​ല്ല​ക്കാ​ര​ന​ല്ലെ​ങ്കി​ലും തൃ​ശൂ​രി​ന്റെ ബ​ന്ധു​വാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി.​പി.​എം നേ​താ​വ് എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല, വ്യ​ക്തി​പ​ര​മാ​യ ഏ​റെ അ​ടു​പ്പം സൂ​ക്ഷി​ച്ച നി​ര​വ​ധി​യാ​ളു​ക​ളും സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​യി പ​രി​ഗ​ണി​ച്ച സ്ഥ​ല​ങ്ങ​ളു​മു​ണ്ട് ജി​ല്ല​യി​ൽ. മ​ക​ന്റെ ഭാ​ര്യ​വീ​ടെ​ന്ന ബ​ന്ധം പി​ന്നീ​ടെ​ത്തി​യെ​ങ്കി​ലും അ​തി​ലു​പ​രി​യാ​യ ഹൃ​ദ​യ​ബ​ന്ധം ജി​ല്ല​യോ​ട് അ​വ​സാ​ന കാ​ല​ത്തും സൂ​ക്ഷി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഇ​ന്നും തി​ള​ക്ക​മു​ള്ള ഓ​ർ​മ​യാ​ണ് സ​ഖാ​വ്. കോ​ടി​യേ​രി വി​ട​പ​റ​യു​മ്പോ​ൾ ഓ​ർ​ക്കാ​തി​രി​ക്കാ​നാ​വി​ല്ല ഈ ​നാ​ടി​ന്.

കൈ​ലി​യു​ടു​ത്ത്, ഞാ​റ്റ​ടി​യോ​ടി​ച്ച് പു​ത്തൂ​രി​ന്റെ ഓ​ർ​മ​ക​ൾ

തൃ​ശൂ​ർ ന​ഗ​രാ​തി​ർ​ത്തി​യി​ലെ പു​ത്തൂ​ർ ത​ളി​യാം​കു​ന്ന് പാ​ട​ശേ​ഖ​രം ഇ​പ്പോ​ൾ നൂ​റു​മേ​നി വി​ള​വ് ത​രു​ന്ന കൃ​ഷി​യി​ട​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശ് കി​ട​ന്നി​രു​ന്ന ആ ​നെ​ൽ​പ്പാ​ട​ത്ത് 2017ലാ​ണ് വീ​ണ്ടും കൃ​ഷി​യി​റ​ക്കു​ന്ന​ത്. സി.​പി.​എ​മ്മി​ന്റെ 22ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​യ​ത് തൃ​ശൂ​രാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വി​ള​യി​ച്ചെ​ടു​ത്ത അ​രി​യും പ​ച്ച​ക്ക​റി​യും മ​ത്സ്യ​വു​മാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​നാ​യി തീ​രു​മാ​നി​ച്ച​ത്.

എ​ല്ലാ​യി​ട​ത്തും കൃ​ഷി​യി​റ​ക്കാ​നും ത​രി​ശി​ട്ട നി​ല​ങ്ങ​ൾ മു​ഴു​വ​ൻ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നു​മാ​യി​രു​ന്നു പാ​ർ​ട്ടി തീ​രു​മാ​നം. ഇ​തി​ന്റെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശി​ട്ട് കി​ട​ന്ന പു​ത്തൂ​ർ ത​ളി​യാം​കു​ന്ന് പാ​ട​ശേ​ഖ​ര​ത്തും കൃ​ഷി​യി​റ​ക്കാ​ൻ ഒ​ല്ലൂ​രി​ലെ പാ​ർ​ട്ടി നേൃ​തൃ​ത്വം തീ​രു​മാ​നി​ച്ചു. വെ​ള്ള പ്ര​ശ്ന​വും വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശി​ട്ട് കി​ട​ക്കു​ന്ന​തി​നാ​ലും കൃ​ഷി​യി​റ​ക്ക​ൽ സാ​ധ്യ​മാ​കു​മോ എ​ന്ന സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും എ​പ്പോ​ഴു​മെ​ന്ന​പോ​ലെ ആ​ർ​ജ​വ​മു​ണ്ടെ​ങ്കി​ൽ അ​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​മാ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ മു​ന്നോ​ട്ടു​വെ​ച്ച​ത്.

അ​ങ്ങ​നെ ത​ളി​യാം​കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ൽ ഞാ​റ് ന​ട്ട് കൃ​ഷി​യി​റ​ക്കി. ഞാ​റ് ന​ടീ​ലി​ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി എ​ത്തി​യ കാ​ഴ്ച ഇ​ന്നും പു​ത്തൂ​രി​നും ഒ​ല്ലൂ​രി​നും മ​റ​ക്കാ​നാ​വി​ല്ല. മു​മ്പ് ക​ണ്ട് പ​രി​ച​യ​മി​ല്ലാ​ത്ത വേ​ഷ​ത്തി​ലാ​യി​രു​ന്നു കോ​ടി​യേ​രി. വി​പ്ല​വ ഗാ​ന​ങ്ങ​ളും നാ​ട​ൻ പാ​ട്ടു​ക​ളു​മാ​യി ആ​വേ​ശ​വും അ​ഭി​മാ​ന​വും നു​ര​ഞ്ഞ് പൊ​ങ്ങു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ള്ളി​മു​ണ്ട് ഉ​ടു​ത്ത്, ത​ല​യി​ല്‍ തോ​ര്‍ത്ത് മു​റു​ക്കി​കെ​ട്ടി കോ​ടി​യേ​രി പാ​ട​ത്തേ​ക്കി​റ​ങ്ങി. ഒ​രു​ക്കി നി​ർ​ത്തി​യ ഞാ​റ്റു​ന​ടീ​ല്‍ യ​ന്ത്ര​ത്തി​ന​ടു​ത്തേ​ക്ക് ച​ളി​യി​ലൂ​ടെ ന​ട​ന്നു. പി​ന്നാ​ലെ, അ​ന്ന​ത്തെ ജി​ല്ല സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​നും സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. ബി​ജു​വും.

യ​ന്ത്ര​ത്തി​ൽ ക​യ​റി​യ കോ​ടി​യേ​രി​ക്ക് അ​ത് വ​ഴ​ങ്ങു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടു​നി​ന്ന അ​നു​യാ​യി​ക​ളെ അ​മ്പ​ര​പ്പി​ച്ച് അ​ദ്ദേ​ഹം അ​തി​നെ ചി​ര​പ​രി​ചി​ത​നെ പോ​ലെ മെ​രു​ക്കി നീ​ക്കി​യ​പ്പോ​ൾ പി​റ​കി​ൽ വ​രി​വ​രി​യാ​യി ഞാ​റ് നി​ര​ന്നു. വ​ര​മ്പി​ല്‍ കൂ​ടി​നി​ന്ന​വ​രു​ടെ മു​ദ്രാ​വാ​ക്യം വി​ളി ഞാ​റ്റു​പാ​ട്ടു​ക​ളു​ടെ​യും വി​പ്ല​വ ഗാ​ന​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ർ​പ്പു​വി​ളി​യാ​യി മാ​റി.

ഞാ​റ് ന​ടീ​ൽ ക​ഴി​ഞ്ഞ് പാ​ട​ത്തി​ന​രി​കി​ലെ നീ​ർ​ച്ചാ​ലി​ൽ കൈ​കാ​ലു​ക​ളും മു​ഖ​വും ക​ഴു​കി​യെ​ത്തി​യ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​പ്പ പു​ഴു​ങ്ങി​യ​തും കാ​ന്താ​രി ച​മ്മ​ന്തി​യും ക​ട്ട​ൻ ചാ​യ​യു​മെ​ത്തി. ഭ​ക്ഷ​ണം ക​ഴി​ച്ചും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചും നാ​ട്ടു​കാ​രോ​ട് കു​ശ​ലം പ​റ​ഞ്ഞും കു​റെ​നേ​രം ചെ​ല​വി​ട്ടാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

ത​ളി​യാം​കു​ന്ന് പാ​ട​ശേ​ഖ​രം ത​രി​ശി​ട്ടി​രു​ന്ന കാ​ലം മ​റ​ന്ന് നി​റ​വി​ള​വ് ന​ൽ​കു​ക​യാ​ണി​പ്പോ​ൾ. സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ കൃ​ഷി​യി​റ​ക്കു​ന്ന​ത്.

Tags:    
News Summary - Kodiyeri in Memories of Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.