കൊടുങ്ങല്ലൂർ: മഴ ശക്തി പ്രാപിച്ച് തുടങ്ങിയതോടെ കൊടുങ്ങല്ലൂരിന്റെ തീരമേഖലയിൽ കടലാക്രമണ ഭീഷണിയിൽ. എടവിലങ്ങ് പഞ്ചായത്തിലെ കാര വാക്കടപ്പുറത്താണ് കടൽക്ഷോഭം രൂക്ഷമായതോടെ 15ഓളം വീടുകൾ ഭീഷണിയിലാണ്.
വാക്കടപ്പുറത്ത് വളവത്ത് സജി, പാണ്ടികശാലക്കൽ സുരേഷ്, പോണത്ത് ശാരദ എന്നിവരുടെ വീടുകളിൽ കടൽകയറി. കടൽക്ഷോഭം തുടർന്നാൽ വീടുകൾക്ക് നാശം സംഭവിക്കുമെന്ന ആശങ്കയിലാണ് വീട്ടുകാർ. മറ്റു പന്ത്രണ്ടോളം വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.
കടൽഭിത്തിയില്ലാത്തതിനാൽ ഇവിടെ ശക്തമായ തിരമാല വീടുകളിലേക്ക് നേരിട്ട് അടിച്ചു കയറുന്ന അവസ്ഥയാണുള്ളത്. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരുച്ചാലിൽ, വാർഡ് മെംബർ വിനിൽ ദാസ് എന്നിവരുടെ നേതൃത്വത്തിൽ കടൽക്ഷോഭ ബാധിത പ്രദേശം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.