കൊടുങ്ങല്ലൂർ: 83ലും ഒന്നല്ല, ഒന്നിലേറെ അങ്കത്തിന് ബാല്യം ഇനിയും ബാക്കിയുണ്ടെന്ന ഭാവമാണ് എം.കെ. മാലിക്ക് എന്ന മാലിക്ക് സാഹിബിന്. െകാടുങ്ങല്ലൂരിെൻറ പൊതുമണ്ഡലത്തിൽ ഈ മുസ്ലിം ലീഗ് നേതാവിനെ വ്യത്യസ്തനാക്കുന്നതിൽ പ്രധാനഘടകവും ഈ 'യൗവനമാണ്'. ലീഗ് രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് ജയങ്ങളെല്ലാം.
83ാം വയസ്സിലെ എട്ടാം അങ്കം ഘടകകക്ഷി പോരിനെത്തുടർന്ന് നടക്കാതെ പോയെങ്കിലും പിന്നിട്ടകാലത്തെ ജനപ്രാതിനിധ്യ ജീവിതത്തിൽ ഓർക്കാനേറെയുണ്ട്. 1979ൽ നടന്ന പ്രഥമ നഗരസഭ തെരഞ്ഞെടുപ്പ് മുതൽ ഗോദയിലുണ്ടായിരുന്നു. അഞ്ച് ജയത്തോടൊപ്പം രണ്ട് തോൽവിയും. തുടച്ചയായ വിജയത്തിനിടെ 2005ൽ അന്തരിച്ച പി.എ. ഗോപിയും 2015ൽ സി.കെ. രാമനാഥനുമാണ് എതിർ പാർട്ടികളുടെ വോട്ടും പെട്ടിയിലാക്കുന്ന കൊടുങ്ങല്ലൂരിലെ ഈ ജാലവിദ്യക്കാരനെ പിടിച്ചുകെട്ടിയത്.
പുതിയ നഗരസഭയുടെ ആദ്യ ഭരണസമിതിയിൽ പ്രഥമ നഗരപിതാവിെൻറ സ്ഥാനം ഒന്നരമാസം കൊണ്ടുനടന്നത് മറക്കാനാകാത്ത അനുഭവമാണെന്ന് അദ്ദേഹം ഓർക്കുന്നു. ആദ്യ നഗരസഭ ചെയർമാനായി െതരഞ്ഞെടുക്കപ്പെട്ട നാരായണൻ വൈദ്യർ സത്യപ്രതിജ്ഞ കഴിഞ്ഞ് അഖിലേന്ത്യ ടൂറിന് പോയതോടെ ചെയർമാൻ സ്ഥാനം മാലിക്കിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് 33 മാസം വൈസ് ചെയർമാനായിരുന്നു. പിന്നീട് സി.പി.ഐ, സി.പി.എം പാർട്ടികൾ കൂടി ഇടതുമുന്നണി രൂപംകൊണ്ടതോടെ മാലിക്കിനെതിരെ അവിശ്വാസ പ്രമേയം. ഇതോടെ രാജിവെച്ചൊഴിഞ്ഞു.
വൈദ്യുതി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായിരിക്കെയാണ് നഗസരസഭ വീഥികളിൽ സോഡിയം വേപ്പർ ലാമ്പുകൾ സ്ഥാപിച്ചതെന്ന് അദ്ദേഹം ഓർക്കുന്നു. കൊടുങ്ങല്ലൂർ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചു. ഒമ്പതാം വാർഡിലെ പുനരധിവാസ കോളനി തുടങ്ങിയ വികസന പ്രവർത്തനങ്ങളോടൊപ്പമുണ്ടായിരുന്നു. കൊടുങ്ങല്ലൂരിലെത്തിയ സാക്ഷാൽ ജവഹർലാൽ നെഹ്റുവിെൻറ അനുഗ്രഹം ലഭിച്ച തനിക്ക് ഇന്ദിര ഗാന്ധി, രാജീവ് തുടങ്ങിയ നേതാക്കളോടൊപ്പം സൗഹൃദം പങ്കിടാൻ അവസരം ലഭിെച്ചന്നും മാലിക്ക് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.