കൊടുങ്ങല്ലൂർ: സ്കൂൾ വിട്ടുവരുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ ആൾ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മിഠായി വാങ്ങാൻ തയാറാകാതിരുന്ന കുട്ടിയെ സിറിഞ്ചുകൊണ്ട് കുത്താൻ ശ്രമിച്ചതായും പറയുന്നു.
ഇേതാടെ പേടിച്ച കുട്ടി ഓടി രക്ഷപ്പെടുകയായിരുെന്നന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പുല്ലൂറ്റ് കോഴിക്കടയിൽ താമസിക്കുന്ന ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ഈ അനുഭവമത്രെ. തിങ്കളാഴ്ച വൈകീട്ട് നാലരക്ക് ചാപ്പാറയിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ സ്റ്റാർ നഗറിലായിരുന്നു സംഭവം.
നാട്ടുകാരും പൊലീസും ചേർന്ന് അന്വേഷിച്ചെങ്കിലും ആളെ കണ്ടുപിടിക്കാനായില്ല. ഉയരമുള്ള യുവാവ് തലയിൽ ഹെൽമറ്റിന് പകരം തൊപ്പിപോലുള്ളതാണ് ധരിച്ചിരിക്കുന്നതെന്നും മഞ്ഞ ദ്രാവകമാണ് സിറിഞ്ചിൽ ഉള്ളതെന്നുംകുട്ടി പറഞ്ഞു.
ഇതുസംബന്ധിച്ച് പിതാവ് ചൊവ്വാഴ്ച രേഖാമൂലം പൊലീസിൽ പരാതി നൽകി. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇങ്ങനെയൊരു ബൈക്കുകാരനെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.