കൊടുങ്ങല്ലൂർ: യാഥാർഥ്യമാകാൻ പോകുന്ന അഴീക്കോട്-മുനമ്പം പാലം ജനകീയ അഭിലാഷത്തിന്റെ സാക്ഷാത്ക്കാരമാണെന്ന് ജനപ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് എട്ടിന് ഇ.ടി. ടൈസൺ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും.
മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, വൈപ്പിൻ എം.എൽ.എ ഉണ്ണികൃഷ്ണൻ, കലക്ടർ, ജില്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, രാഷ്ട്രീയപാർട്ടി പ്രതിനി ധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
വൈകീട്ട് അഞ്ചിന് തുടങ്ങി രാത്രി ഒമ്പത് വരെയാണ് ഉദ്ഘാടന പരിപാടികൾ. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഇ.ടി. ടൈസൺ എം.എൽ.എ, വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ കെ.പി. രാജൻ (എറിയാട് പഞ്ചായത്ത് പ്രസിഡന്റ്), പ്രചാരണ കമ്മിറ്റി ചെയർമാൻ ബിന്ദു രാധാകൃഷ്ണൻ (എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ്), റിസപ്ഷൻ കമ്മിറ്റി ചെയർമാൻ നൗഷാദ് കറുകപ്പാടത്ത് (ബ്ലോക്ക് പഞ്ചായത്ത് അംഗം), റിസപ്ഷൻ കമ്മിറ്റി കൺവീനർ പ്രസീന റാഫി (വൈസ് പ്രസിഡന്റ് എറിയാട് പഞ്ചായത്ത്), പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എ. നസീർ, പ്രചാരണ കമ്മിറ്റി കൺവീനർ കെ.എ. മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.