കൊടുങ്ങല്ലൂർ: ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ടുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു.
ഏങ്ങണ്ടിയൂർ ഷാപ്പുംപടി തെക്കൻ തറവാട്ടിൽ വിഷ്ണു (19), അരിമ്പൂർ എറവ് ആറാംകല്ല് പെരുമാടൻ വീട്ടിൽ റിക്സൻ (20) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ. രമേഷ്, മതിലകം എസ്.എച്ച്.ഒ എ. അനന്തകൃഷ്ണൻ, എസ്.ഐ കെ.എസ്. സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22ന് പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സ്വദേശി കറപ്പം വീട്ടിൽ മുഹമ്മദ് ഫാറൂഖിെൻറ ഡ്യൂക്ക് ബൈക്ക് മോഷണം പോയിരുന്നു.
ഉടമയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് യുവാക്കൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചത്.
ഇവരെ ചോദ്യം ചെയ്തതിൽനിന്ന് മോഷണം നടത്തിയത് വിഷ്ണുവാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒന്നര ലക്ഷം രൂപയോളം വിലയുള്ള ബൈക്ക് 35,000 രൂപക്ക് വിഷ്ണുവിൽ നിന്ന് വാങ്ങിയത് ബിരുദ വിദ്യാർഥിയായ റിക്സൺ ആണ്.
കേസിൽ മറ്റൊരു പ്രതിയെ കൂടി പിടികൂടാനുണ്ട്. എസ്.ഐ. ക്ലീസൺ, സീനിയർ സി.പി.ഒമാരായ രമേഷ്, വിപിൻ, സി.പി.ഒമാരായ റഹീം, ഷിജു, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.