കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് ഓഫിസ് ബൂത്തിന് മുന്നിലായിരുന്നു ആ കാഴ്ച. രണ്ട് സ്ഥാനാർഥികൾ രാവിലെ വോട്ടെടുപ്പ് തുടങ്ങിയപ്പോൾ മുതൽ നിൽപാണ്. മണിക്കൂറുകൾ പിന്നിട്ട് ഉച്ചക്ക് രണ്ട് കഴിഞ്ഞപ്പോഴും നിൽപിന് മാറ്റമില്ല. വെയിലിന് ചൂടേറിയതും അവർ കാര്യമാക്കിയില്ല. ഇടക്ക് പ്രവർത്തകർ കൊണ്ടുവരുന്ന വെള്ളവും മറ്റും കഴിക്കാൻ ഒന്നുമാറി നിൽക്കുമെന്ന് മാത്രം. അപ്പോഴും ബൂത്തിലേക്ക് കടന്നുവരുന്ന വോട്ടർക്ക് നേരേ കണ്ണെറിയാനും ഒന്ന് ചിരിക്കാനും അവർ രണ്ടുപേരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മതിലകം പഞ്ചായത്തിലെ ഏഴാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി സീനത്ത് ബഷീറും യു.ഡി.ഫിനുവേണ്ടി മത്സരിക്കുന്ന സുബൈദ പറക്കോട്ടുമാണ് വോട്ടെടുപ്പ് ദിനത്തിൽ നിൽപ് വ്രതമാക്കിയത്. ആദ്യം ഒരു സ്ഥാനാർഥിയാണ് ഗേറ്റിനടുത്ത് നിൽപായത്. ഇതോടെ രണ്ടാമത്തെയാളെയും ഗേറ്റിൽ സജ്ജമാക്കി.
രണ്ട് മുന്നണികളുടെയും പ്രവർത്തകരും തമ്പടിച്ചിരുന്നു. വോട്ട് തേടി വോട്ടറുടെ മുഖത്തേക്കുള്ള അവസാന നോട്ടമായതിനാൽ ഇരുവരും അവശതകൾ മറന്ന് നിൽപ് തുടരുകയായിരുന്നു. ഒരാൾ മാറിയാൽ രണ്ടാമത്തെയാൾക്ക് ഗുണമാകുമോ എന്ന ചിന്തയിലാണെന്ന് തോന്നുന്നു രണ്ടാളും നിൽപ് തുടർന്നു. ഗേറ്റിെൻറ രണ്ട് ഭാഗത്തായിരുന്നു രണ്ടുപേരും നിലയുറപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.