കൊടുങ്ങല്ലൂർ: വിവാഹ വേദിയിലൊരു വാരിയൻകുന്നൻ സ്മരണ. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചായിരുന്നു അനുസ്മരണം. ദമ്പതികൾക്ക് വാരിയൻകുന്നന്റെ ചിത്രത്തോടുകൂടിയ 'സുൽത്താൻ' എന്ന പെർഫ്യൂം സമ്മാനിച്ചു.
എടവിലങ്ങ് കാരകാതിയാളം കടകത്തകത്ത് മുഹമ്മദ് അൻവർ-ഷഹീറ ദമ്പതികളുടെ മകൾ ഹനിയയുടെയും ഹസൻ സുഹൈലിന്റെയും വിവാഹ വേളയിലാണ് വാരിയൻകുന്നനെയും ചേർത്തുപിടിച്ചത്. കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറഞ്ഞ ഒ. റമീസ് രചിച്ച പുസ്തകം വായിച്ചതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സഹോദരിയുടെ വിവാഹദിനത്തിൽ 'സുൽത്താൻ' പെർഫ്യൂം സമ്മാനിക്കാൻ സഹോദരൻ മുസ്അബ് തീരുമാനിക്കുകയായിരുന്നു. മറ്റു സഹോദരിമാരായ ഹനാൻ, ഹിന ഹയാം, സഹോദരി ഭർത്താവ് അജാസ് മുഹമ്മദ്, മകൾ അയ്റമെ ഹക്ക് എന്നിവരും മറ്റും കൂടെ കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.