കൊടുങ്ങല്ലൂർ: കനോലി കനാൽ തീരത്ത് കണ്ടൽ ആവാസ വ്യവസ്ഥ പുനഃസ്ഥാപനവുമായി പഞ്ചായത്ത് കൂട്ടായ്മ. ശ്രീനാരായണപുരം പഞ്ചായത്തിന്റെ കനോലി കനാൽ തീരത്താണ് കണ്ടൽ പരിപാലനത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. ജൈവവൈവിധ്യ പരിപാലനത്തിലൂടെയും ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിലൂടെയും നെറ്റ് സീറോ കാർബൺ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ശ്രീനാരായണപുരം പഞ്ചായത്തിന്റെ പുതിയ ചുവടുവെപ്പാണ് കണ്ടൽത്തീരം.
ശ്രീനാരായണപുരം പഞ്ചായത്ത് ജൈവവൈവിധ്യ സമിതി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി എം.ഇ.എസ് അസ്മാബി കോളജിന്റെ സാങ്കേതിക സഹായത്തോടെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചുമാണ് കണ്ടൽ വളർത്തുന്നത്. പദ്ധതിയുടെ പ്രവർത്തേനാദ്ഘാടനം ഗോതുരുത്ത് കനോലി കനാൽ തീരത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാന് കെ.എ. അയ്യൂബ് അധ്യക്ഷത വഹിച്ചു. കണ്ടൽച്ചെടി നടീൽ ഉദ്ഘാടനം സെറികൾചൽ ജില്ല ഓഫിസർ മീന നിർവഹിച്ചു. അസ്മാബി കോളജ് ബോട്ടണി അസി. പ്രഫ. ഡോ. കെ.എച്ച്. അമിതാബച്ചൻ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി ചെയർമാന് പി.എ. നൗഷാദ്, മതിലകം ബി.ഡി.ഒ. മധുരാജ്, സെക്രട്ടറി രഹ്ന പി. ആനന്ദ്, ജോയന്റ് ബി.ഡി.ഒ അബ്രോസ് മൈക്കിൾ, വാർഡ് മെംബർമാരായ പി.വി. രാജൻ, പി.എ. ഇബ്രാഹിംകുട്ടി, കെ.ആർ. രാജേഷ്, ജിബിമോൾ, എൻ.എം. ശ്യാംലി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.