മു​ൻ എം.​എ​ൽ.​എ ഉമേഷ് ചള്ളിയിൽ ബി.ജെ.പി വിട്ടു


കൊ​ടു​ങ്ങ​ല്ലൂ​ർ: മു​ൻ എം.​എ​ൽ.​എ ഉ​മേ​ഷ് ച​ള്ളി​യി​ൽ ബി.​ജെ.​പി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് വീ​ണ്ടും ജെ.​എ​സ്.​എ​സി​ൽ ചേ​ർ​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി ബി.​ജെ.​പി സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്ത്​ വ​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് പി​ന്മാ​റി​യി​രു​ന്നു. ബി.​ജെ.​പി​യി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന് ഉ​മേ​ഷ് ച​ള്ളി​യി​ൽ വ്യ​ക്ത​മാ​ക്കി.

2012ൽ ​ജെ.​എ​സ്.​എ​സി​ൽ ഉ​ണ്ടാ​യ പി​ള​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി വി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന ജെ.​എ​സ്.​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി രാ​ജ​ൻ​ബാ​ബു, ഉ​മേ​ഷ് ച​ള്ളി​യി​ലി​നെ സ്വീ​ക​രി​ച്ചു. 25ന് ​ചേ​രു​ന്ന ജെ.​എ​സ്.​എ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.


Tags:    
News Summary - Former MLA Umesh Challiyil has left the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.