കൊടുങ്ങല്ലൂർ: കൊടുങ്ങല്ലുരിലെ പ്രമുഖ വിദ്യാലയമായ ശൃംഗപുരം പി. ഭാസ്കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നിരീക്ഷണ കാമറകൾ അടിച്ചുതകർത്തു. കമ്പ്യൂട്ടർ ലാബുകൾക്ക് മുന്നിലും യു.പി വിഭാഗം കെട്ടിടത്തിലും സ്ഥാപിച്ചിരുന്ന മൂന്ന് കാമറകളാണ് നശിപ്പിച്ചത്.
അക്രമിയുടെ ദൃശ്യങ്ങൾ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം അറിഞ്ഞത്. അധികൃതർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. മതിൽ ചാടി വരുന്ന അക്രമി തോട്ടി ഉപയോഗിച്ച് കാമറകൾ വലിച്ച് താഴെയിട്ട് അടിച്ചുപൊട്ടിക്കുന്നതാണ് ദൃശ്യം. പ്രതിയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
കൊടുങ്ങല്ലൂരിൽ സ്കൂളിലെ നിരീക്ഷണ കാമറകൾ അടിച്ചുതകർത്തു
കൊടുങ്ങല്ലൂർ: വിദ്യാലയത്തിലുണ്ടായ അക്രമത്തിൽ ദുരൂഹതയുണ്ടെന്ന് പി.ടി.എ ഭാരവാഹികൾ. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നടക്കാനിരിക്കെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന കെട്ടിടം നിരീക്ഷണത്തിൽ കൊണ്ടുവരേണ്ട വേളയാണിത്.
സ്കൂൾ പരിസരത്ത് ലഹരിയുമായി ബന്ധപ്പെട്ടവർ വന്നുപോകുന്ന സാഹചര്യമുണ്ട്. ഇതെല്ലാം സംഭവത്തിന് പിന്നിലെ ദുരൂഹതയാണ് കാണിക്കുന്നത്. അക്രമം നത്തിയവരെ ഉടൻ കണ്ടെത്തണമെന്ന് പി.ടി.എ പ്രസിഡന്റ് കെ.എസ്. കൈസാബും എസ്.എം.സി ചെയർമാൻ ഉണ്ണി പണിക്കശ്ശേരിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.