കൊടുങ്ങല്ലൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ആർ. പത്മകുമാറിനെ വാഹനത്തിൽനിന്ന് പിടിച്ചിറക്കി മർദിച്ചു. പരിക്കേറ്റ സി.ഐയെ ആദ്യം ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിലും പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11.20ന് എക്സൈസ് ഓഫിസിന് സമീപം പടാകുളം സെൻററിലാണ് സംഭവം. ഓഫിസിൽനിന്ന് ഫ്ലാറ്റിലേക്ക് പോവുകയായിരുന്ന പത്മകുമാർ സഞ്ചരിച്ച കാർ പടാകുളം സെൻററിൽ എത്തിയപ്പോൾ രണ്ടുപേർ കൈ കാണിച്ചു. അതിൽ ഒരാളുടെ കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. കാർ നിർത്തിയതോടെ പരിസരത്ത് മാറിനിന്ന മറ്റു രണ്ടുപേർ കൂടി എത്തി ഡോർ തുറന്ന് പത്മകുമാറിനെ വലിച്ച് താഴെയിട്ട് മർദിക്കുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറാണെന്ന് പറഞ്ഞപ്പോൾ 'നീ ആരായാലും എന്തടാ' എന്നാക്രോശിച്ചായിരുന്നു മർദനം. കാറിെൻറ ചില്ലുകൾ കല്ലുകൊണ്ട് അടിച്ച് തകർത്തു. പത്മകുമാർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും അക്രമികൾ പിൻമാറിയില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് മർദിച്ചു.
ശബ്ദം കേട്ട് പരിസരത്തെ വീട്ടുകാർ ലൈറ്റിട്ടതോടെയാണ് അക്രമികൾ പിന്മാറിയത്. പത്മകുമാർ ചോര വാർന്ന നിലയിൽ ശൃംഗപുരം എക്സൈസ് ഓഫിസിൽ എത്തുകയായിരുന്നു. മറ്റു ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്. തലക്കും കണ്ണിനും ചുണ്ടിനും മുറിവുണ്ട്. വടികൊണ്ടുള്ള അടിയിലാണ് തലക്ക് പരിക്കേറ്റത്. കൊടുങ്ങല്ലൂർ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
സി.ഐയുടെ വാഹനത്തിന് മുന്നിൽ പോയിരുന്ന മറ്റു വാഹനങ്ങൾക്കും അക്രമി സംഘം കൈകാണിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വധശ്രമത്തിന് കേസെടുത്തതായി കൊ ടുങ്ങല്ലൂർ പൊലീസ് എസ്.എച്ച്.ഒ പി.കെ. പത്മരാജൻ പറഞ്ഞു.
പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഒരാൾ കഞ്ചാവ് കേസ് പ്രതിയാണെന്നും ആശുപത്രിയിൽ കഴിയുന്ന സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. കൊല്ലം സ്വദേശിയായ പത്മകുമാർ ഒന്നര വർഷം മുമ്പാണ് കൊടുങ്ങല്ലൂരിൽ ചാർെജടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.