കൊ​ടു​ങ്ങ​ല്ലൂർ ന​ഗ​ര​സ​ഭ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി.​എ​സ്.​ ദി​ന​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കൊ​ടു​ങ്ങ​ല്ലൂർ ന​ഗ​ര​സ​ഭ ബ​ജ​റ്റ്; മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന

കൊ​ടു​ങ്ങ​ല്ലു​ർ: മാ​ലി​ന്യ സം​സ്ക​ര​ണം, കു​ടി​വെ​ള്ള വി​ത​ര​ണം, പാ​ർ​പ്പി​ട പ​ദ്ധ​തി എ​ന്നി​വ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി.​എ​സ്. ദി​ന​ൽ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ- ​വേ​സ്റ്റ് ഇ​റാ​ഡി​ക്കേ​ഷ​ൻ ഡ്രൈ​വ്, മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ൽ, ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഗ്രീ​ൻ സ്റ്റാ​ർ റേ​റ്റിം​ഗ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ലു​ണ്ട്.

125,86,36,940 രൂ​പ വ​ര​വും, 120,89,04,460 രൂ​പ ചി​ല​വും 4.97 കോ​ടി നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്ഥ​ലം വാ​ങ്ങാ​ൻ ഒ​രു കോ​ടി​യും അ​റ​വു​ശാ​ല​ക്ക് നാ​ല് കോ​ടി​യും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. പു​തി​യ റോ​ഡു​ക​ൾ​ക്ക് 1.30 കോ​ടി​യും റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ഒ​രു കോ​ടി​യും അ​രാ​കു​ളം ന​വീ​ക​ര​ണ​ത്തി​നും ഓ​പ്പ​ൺ ജിം​നേ​ഷ്യം സ്ഥാ​പി​ക്ക​ലി​നും 50 ല​ക്ഷ​വും, താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​സ്റ്റ​ർ ത​യാ​റാ​ക്കാ​നും ഡ​യാ​ലി​സി​സ് യൂ​നി​റ്റ് സ്ഥാ​പി​ക്കു​ന്ന​തു​മു​ൾ​പ്പ​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ഒ​ന്ന​ര കോ​ടി​യും സ്ട്രീ​റ്റ് ലൈ​റ്റ് വി​പു​ലീ​ക​ര​ണ​ത്തി​ന് 25 ല​ക്ഷ​വും മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കി​ങ് സം​വി​ധാ​ന​ത്തി​ന് ഒ​രു കോ​ടി​യും പി.​എം.​എ.​വൈ ലൈ​ഫ് പ​ദ്ധ​തി​ക്ക് അ​ഞ്ചു​കോ​ടി​യും ടൗ​ൺ​ഹാ​ൾ ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷ​വും വി.​കെ രാ​ജ​ൻ സ്മാ​ര​ക പാ​ർ​ക്കി​ൽ ജ​ല​വി​നോ​ദ​യാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ 50 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി, പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ ധ​ന​സ​ഹാ​യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പ്, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം എ​ന്നി​വ​ക്കും ബ​ജ​റ്റി​ൽ പ​ദ്ധ​തി​യു​ണ്ട്. വ​നി​ത​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും, ഡ്രൈ​വി​ങ് പ​രി​ശീ​ല​നം ന​ൽ​കാ​നും ഫി​റ്റ്‌​നെ​സ് സെ​ന്റ​റു​ക​ൾ സ്ഥാ​പി​ക്കാ​നും ബ​ജ​റ്റി​ൽ പ​ദ്ധ​തി​യു​ണ്ട്. ഊ​ർ​ജ- ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക, ഇ​ല​ക്ട്രി​സി​റ്റി ബി​ല്ലു​ക​ൾ കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ തു​ക മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

പ​ക​ൽ വീ​ട് ന​വീ​ക​രി​ച്ച് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഹാ​പ്പി​നെ​സ് പാ​ർ​ക്ക് സെ​ന്റ​റൊ​രു​ക്കാ​ൻ മൂ​ന്ന് ല​ക്ഷ​വും ടേ​ക്ക് എ ​ബ്രേ​ക്ക് കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ​യും ബ​ഡ്‌​സ് സ്കൂ​ൾ സ്ഥാ​പി​ക്കാ​ൻ 15 ല​ക്ഷ​വും ന​ഗ​ര​സ​ഭ മാ​ർ​ക്ക​റ്റ് ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ വെ​ജി​റ്റേ​റി​യ​ൻ, നോ​ൺ വെ​ജി​റ്റേ​റി​യ​ൻ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സ​ജ്ജ​മാ​ക്കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ​യും, അ​യ്യ​പ്പ​ൻ​മാ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും മ​റ്റും ന​ൽ​കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യും മൃ​ഗ സം​ര​ക്ഷ​ണ​ത്തി​ന് 90 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Kodungallur Municipal Council Budget; sewage treatment and drinking water supply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.