കൊടുങ്ങല്ലൂർ: സഹോദര പോരിൽ എൽ.ഡി.എഫിലെ മൂത്തവർക്ക് വിജയം. മതിലകം ബ്ലോക്ക് പരിധിയിലെ എസ്.എൻ.പുരം, മതിലകം പഞ്ചായത്തുകളിലാണ് സഹോദന്മാർ തമ്മിൽ വാശിയേറിയ പോരാട്ടം നടന്നത്. പാപ്പിനിവട്ടം ബാങ്ക് പ്രസിഡൻറും സി.പി.എം നേതാവുമായ ഇ.കെ. ബിജുവും സഹോദരനും മത്സ്യത്തൊഴിലാളി കോൺഗ്രസ് ഉൾപ്പെടെ വിവിധ സംഘടനകളുെട നേതാവുമായ ഇ.കെ. ബൈജുവും തമ്മിലുള്ള പോരാട്ടമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.
ഇതിൽ ഇ.കെ. ബിജുവാണ് വിജയിച്ചത്. മതിലകം പഞ്ചായത്ത് 16ാം വാർഡിൽ നടന്ന പോരാട്ടത്തിൽ 211 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ബിജു സി.പി.എമ്മിെൻറ സിറ്റിങ് സീറ്റ് നിലനിർത്തിയത്. ജ്യേഷ്ഠൻ ബിജു 468 വോട്ട് നേടിയപ്പോൾ അനുജൻ ബൈജുവിന് 258 വോട്ടാണ് ലഭിച്ചത്.
എസ്.എൻ.പുരം പഞ്ചായത്തിലെ 17ാം വാർഡാണ് മറ്റൊരു രക്ത ബന്ധുക്കളുടെ രാഷ്ടീയ പോരിെൻറ വേദിയായത്.എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി കെ.എ. അയ്യൂബും യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.എ. യൂസഫും തമ്മിലായിരുന്നു അങ്കം. ഇവിടെയും ജ്യേഷ്ഠ സഹോദരനായ അയ്യൂബിനായിരുന്നു വിജയം. 311 വോട്ടിനായിരുന്നു വിജയം. അയ്യൂബ് 918 വോട്ട് േനടിയപ്പോൾ 607 വോട്ടാണ് യൂസഫിന് ലഭിച്ചത്.
കോൺഗ്രസ് സ്ഥാനാർഥികളായി കൊടുങ്ങല്ലൂർ നഗരസഭയിലെ 40ൽ മത്സരിച്ച കെ.എച്ച്. വിശ്വനാഥനും 41ൽ ജനവിധി തേടിയ സഹോദരൻ കെ.എച്ച്. ശശികുമാർ പൈയും പരാജയപ്പെട്ടു. നഗസരസഭയിലെ സഹോദരങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച കെ.എ. രമേശൻ 18ാം വാർഡിൽ പരാജയപ്പെട്ടപ്പോൾ സഹോദരിയും എൽ.ഡി.എഫ് സ്ഥനാർഥിയുമായ കെ.എ. വത്സല 20ാം വാർഡിൽ തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.