മേത്തല: ചേരമാൻ ജുമാമസ്ജിദിൽ സർവേ ഓഫ് ഇന്ത്യ 1887ൽ രേഖപ്പെടുത്തിയ സമുദ്ര ജലനിരപ്പിെൻറ ബെഞ്ച് മാർക്ക് ഭൂസർവേ തുടങ്ങി. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽനിന്ന് തുടങ്ങിയ സർവേ തിരുവഞ്ചിക്കുളം ക്ഷേത്രത്തിെൻറയും കോട്ടപ്പുറം സെൻറ് മൈക്കിൾ ദേവാലയത്തിെൻറ കവാടത്തിൽ കൽവിളക്കുകളിലും കോട്ടപ്പുറം മുസ്രിസ് പൈതൃക പദ്ധതിയിലും ലെവൽ രേഖപ്പെടുത്തിയ സർേവ പുത്തൻവേലിക്കര പഞ്ചായത്തിൽ അവസാനിക്കും.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആധുനിക ഭൂസർവേക്കും കൂടുതൽ കാര്യങ്ങൾ ലഭിക്കുമെന്ന് പഠനസംഘം പ്രതീക്ഷിക്കുന്നു. മാല്യങ്കര എസ്.എൻ.എം.എ എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിഭാഗം അധ്യാപകരായ കെ.ആർ. രേഷ്മ, സിന്ധു കൂടാതെ ഡോ. സിജി മധുസൂദനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനവും സർേവയും നടക്കുന്നത്. 22 വിദ്യാർഥികൾ സർവേയിൽ പങ്കെടുക്കുന്നുണ്ട്.
ടോട്ടൽ സ്റ്റേഷൻ, ഓട്ടോ ലെവൽ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന സർവേ ടീമുകൾക്ക് വിദ്യാർഥികളായ ശ്രീമോൾ, ദൃശ്യ, അനുപമ, രേഷ്മ എന്നിവരാണ് നേതൃത്വം നൽകുന്നത്. അക്ഷാംശം രേഖാംശം രേഖപ്പെടുത്തുന്ന ടീമിന് ശ്രീരാജ് നേതൃത്വം നൽകുന്നത്.
വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു അധ്യക്ഷത വഹിച്ചു. ഡോ. സി.ജി. മധുസൂദനൻ വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.