ചേരമാൻ ജുമാമസ്ജിദ്​ പുനരുദ്ധാരണത്തിന്​ ഒരു കോടി

മേ​ത്ത​ല: മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദി​ൽ ന​ട​ക്കു​ന്ന പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ​ള്ളി​യു​ടെ ചു​റ്റു​മ​തി​ൽ ന​വീ​ക​ര​ണ​ത്തി​നും സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​നു​മാ​ണ് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​യ​തെ​ന്ന് വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ മു​സ്​​ലിം പ​ള്ളി​യാ​യ ചേ​ര​മാ​ൻ മ​സ്ജി​ദ് മു​സി​രി​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഴ​യ പ​ള്ളി​യു​ടെ മു​ഴു​വ​ൻ ത​നി​മ​യും നി​ല​നി​ർ​ത്തി പു​ന​ർ​നി​ർ​മി​ക്കു​ന്ന ജോ​ലി പൂ​ർ​ത്തി​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ്സം മൂ​ലം ന​ട​ന്നി​ല്ല.

പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ സ്ഥി​തി​ക്ക് എ​ത്ര​യും വേ​ഗം ഉ​ദ്‌​ഘാ​ട​നം ന​ട​ക്കു​മെ​ന്ന് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പി.​എം. നൗ​ഷാ​ദ് അ​റി​യി​ച്ചു.

Tags:    
News Summary - One crore allowed for renovation of Cheraman Juma Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.