സി​സേ​റി​യ​ന് പി​ന്നാ​ലെ ദേ​ഹാ​സ്വ​സ്ഥ്യം; യു​വ​തി​ക്ക് വീ​ണ്ടും ശ​സ്ത്ര​ക്രി​യ

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സി​സേ​റി​യ​ന് വി​ധേ​യ​യാ​യ യു​വ​തി​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ചി​കി​ത്സാ​പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി പ്രേം​കു​മാ​റി​ന്റെ മ​ക​ളും ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി ആ​ദ​ർ​ശ് ദാ​സി​ന്റെ ഭാ​ര്യ​യു​മാ​യ മോ​നി​ഷ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​ക്കും, ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​സീ​മ ഗം​ഗാ​ധ​ര​നു​മെ​തി​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 20നാ​ണ് പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ മോ​നി​ഷ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സി​സേ​റി​യ​ന് വി​ധേ​യ​യാ​യ​ത്. പി​റ്റേ​ന്ന് മു​ത​ൽ വ​യ​റു​വേ​ദ​ന​യും അ​സ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. എ​ന്നാ​ൽ വേ​ണ്ട​ത്ര ചി​കി​ത്സ ന​ൽ​കാ​തെ 25ന് ​ത​ന്നെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​താ​യി മോ​നി​ഷ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വേ​ദ​ന അ​സ​ഹ​നീ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് ചെ​ന്ത്രാ​പ്പി​ന്നി​യി​ലു​ള്ള സ്വ​കാ​ര്യ ഡോ​ക്‌​ട​റെ ക​ണ്ടു. ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ്കാ​നി​ങി​ന് വി​ധേ​യ​യാ​യി. തു​ട​ർ​ന്ന് സി​സേ​റി​യ​ൻ ന​ട​ത്തി​യ ഡോ​ക്ട‌​റെ കാ​ണാ​ൻ നി​ർ​ദ്ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​നു​വ​രി ഒ​ന്നി​ന് ഉ​ച്ച​ക്ക് 12ന് ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ത​നി​ക്ക് 20 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് ചി​കി​ത്സ ല​ഭി​ച്ച​തെ​ന്ന് മോ​നി​ഷ പ​റ​യു​ന്നു.

ജ​നു​വ​രി ര​ണ്ടി​ന് ഡോ. ​സീ​മ ഗം​ഗാ​ധ​ര​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ പ​രി​ശോ​ധി​ക്കു​ക​യും സ്കാ​നി​ങ്ങി​ന് വി​ധേ​യ​യാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ യു​വ​തി​യു​ടെ വ​യ​റ്റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ഴു​പ്പു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. എ​ന്നാ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡോ​ക്ട​ർ ത​ന്നെ ക​യ്യൊ​ഴി​യു​ന്ന രീ​തി​യി​ലാ​ണ് പെ​രു​മാ​റി​യ​തെ​ന്ന് മോ​നി​ഷ ആ​രോ​പി​ച്ചു. ഇ​തി​നി​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ക​ണ്ടു വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചെ​ങ്കി​ലും ഡോ. ​സീ​മ ഗം​ഗാ​ധ​ര​നി​ൽ നി​ന്ന് കൃ​ത്യ​മാ​യ വി​വ​ര​മോ, രോ​ഗി എ​ന്ന നി​ല​യി​ൽ പ​രി​ച​ര​ണ​മോ ആ​വ​ശ്യ​ത്തി​ന് ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പി​ന്നീ​ട് ജ​നു​വ​രി അ​ഞ്ചി​ന് മെ​ഡി​കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മോ​നി​ഷ​യെ സി.​ടി സ്കാ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കി. ഈ ​റി​പ്പോ​ർ​ട്ട് പ്ര​കാ​രം വ​യ​റ്റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് പ​ഴു​പ്പ് ആ​യി​ട്ടു​ണ്ടെ​ന്നും നൂ​ലു​പോ​ലെ വ​സ്‌​തു വ​യ​റ്റി​ൽ ഉ​ണ്ടെ​ന്നും അ​റി​ഞ്ഞു. തു​ട​ർ​ന്ന് യു​വ​തി​യെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് പ്ര​സ​വ ശ​സ്ക്രി​യ​ക്കി​ട​യി​ൽ അ​പൂ​ർ​വ​മാ​യി ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും ഇ​ത് അ​ത്ര ഗു​രു​ത​ര അ​വ​സ്ഥ​യ​ല്ല​ന്നും യു​വ​തി​യോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​താ​യും ചി​കി​ത്സ പി​ഴ​വു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​ത് വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഗ​വ. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - surgery after cesarean section-the young woman underwent surgery again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.