കൊടുങ്ങല്ലൂർ: ദേശീയ പാത 66 ന്റെ നിർമാണവുമായി ബന്ധപ്പെട്ട് കോതപറമ്പ് സെന്ററിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനെതിരെ വ്യാപക പരാതി. യാത്ര സുഗമമാകുന്നതിന് പകരം ആശയക്കുഴപ്പവും അപകടങ്ങളും ഉണ്ടാക്കുന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതേ തുടർന്ന് ഇ.ടി. ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഹൈവേയിൽ കൂടി പോകുന്ന ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക യാത്രക്കാർക്കും സുഗമമായി സഞ്ചരിക്കാൻ കഴിയും വിധം സൂചനാബോർഡുകൾ സ്ഥാപിക്കാനും കൂടുതൽ റിഫ്ലെക്ട് ലൈറ്റുകൾ സ്ഥാപിക്കാനും വാഹനങ്ങൾ ശാസ്ത്രീയമായി നിയന്ത്രിച്ച് വിടാനും വേണ്ട സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ എം.എൽ.എ ഹൈവേ നിർമാണ കമ്പനിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.