കൊടുങ്ങല്ലൂർ: പിങ്ക് ബൂത്ത് എന്ന സ്ത്രീ സൗഹൃദ ബൂത്തുകൾ 'ലേഡീസ് ഒൺലിയായില്ല'. വനിത ബൂത്തുകളും അങ്ങനെ തന്നെ. ബൂത്തുകൾ അപ്പാടെയും അത് അലങ്കരിച്ച കുടുംബശ്രീ പെണ്ണുങ്ങളുടെ സാരിയുടെ കളറും പിങ്ക് ആയെങ്കിലും ബൂത്തുകളുടെ നിയന്ത്രണം അപ്പാടെ വനിതക്കായിരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം നടപ്പായില്ല.
പ്രിസൈഡിങ് ഓഫിസർ, ബൂത്ത് ലെവൽ ഓഫിസർ, പൊലീസ് തുടങ്ങിയവരെല്ലാം വനിതകളായിരിക്കുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. എന്നാൽ മറ്റു ബൂത്തുകളിൽ നിയോഗിച്ചിരുന്നതുപോലെ രണ്ട് വീതം പുരുഷൻമാരും സ്ത്രീകളും കൂടിയാണ് പിങ്ക് ബൂത്ത് നിയന്ത്രിച്ചത്. പല ബൂത്തുകളിലും പൊലീസുകാരും വനിതകൾക്ക് പകരം ആണുങ്ങളായിരുന്നു. കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഞ്ച് പിങ്ക് ബൂത്തുകളിലും സമാന രീതിയായിരുന്നു.
പൊതു തെരഞ്ഞെടുപ്പിൽ എറിയാട് പഞ്ചായത്തിെൻറ മാത്രം പ്രത്യേകതയായ സ്ത്രീകൾക്ക് മാത്രമുള്ള ബൂത്തുകളിലും ഉദ്യോഗസ്ഥരിൽ ആണും പെണ്ണുമുണ്ടാകും. എന്നാൽ വോട്ട് ചെയ്യാൻ എത്തുന്നത് പെണ്ണുങ്ങൾ മാത്രമായിരിക്കും. കേരളപ്പിറവിക്ക് മുമ്പ് തുടങ്ങിയ സമ്പ്രദായമാണിത്. അതേസമയം പിങ്ക് ബൂത്തിൽ എല്ലാവർക്കും വോട്ട് ചെയ്യാം.
ഫീഡിങ് സെൻറർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാകും. പിങ്ക് ബൂത്താക്കി മാറ്റിയ എറിയാട് എം.ഐ.ടി. സ്കൂളിലെ വനിത ബൂത്തിൽ സ്ത്രീ വോട്ടർമാർ മാത്രമാണ് വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.