കൊടുങ്ങല്ലൂർ: ലോക പൈതൃകവാരത്തോടനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തിൽ വിളംബര ബൈക്ക് റാലി നടത്തി. മുസിരിസ് പൈതൃക പദ്ധതിയിലെ വിവിധ പൈതൃക സ്മാരകങ്ങളും മ്യൂസിയങ്ങളും കോർത്തിണക്കി സംഘടിപ്പിച്ച ബൈക്ക് റാലിയിൽ വനിതകളും യുവാക്കളും ഉൾപ്പെടെ 60ലധികം പേർ പങ്കെടുത്തു.
മുസിരിസ് വിസിറ്റേഴ്സ് സെന്ററിൽ മുസിരിസ് പ്രോജക്റ്റ്സ് മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ ഫ്ലാഗ് ഓഫ് ചെയ്തു. കൊടുങ്ങല്ലൂർ ടെമ്പിൾ റൗണ്ട്, ചേരമാൻ മസ്ജിദ്, ചേരമാൻ പറമ്പ്, കോട്ടപ്പുറം കോട്ട, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം, കുഴുപിള്ളി ബീച്ച്, പറവൂർ സിനഗോഗ്, ഗോതുരുത്ത് ചവിട്ടു നാടക കേന്ദ്രം എന്നിവ സന്ദർശിച്ച് പാലിയം കൊട്ടാരത്തിൽ സമാപിച്ചു.
ലോക പൈതൃകവാരം പ്രമാണിച്ച് നവംബർ 22 മുതൽ 25 വരെ മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലുള്ള പാലിയം പാലസ് മ്യൂസിയം, പാലിയം നാലുകെട്ട് മ്യൂസിയം, പറവൂർ ജൂതപ്പള്ളി, കോട്ടപ്പുറം കോട്ട, സഹോദരൻ അയ്യപ്പൻ മ്യൂസിയം എന്നിവിടങ്ങളിൽ എല്ലാ വിഭാഗം വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഡോ. മനോജ് കുമാർ അറിയിച്ചു. ബൈക്ക് റാലിക്ക് മ്യൂസിയം മാനേജർമാരായ ഡോ. മിഥുൻ സി. ശേഖർ, സജ്ന വസന്തരാജ്, ഹരൻ ദത്ത്, അഖിൽ എസ്. ഭദ്രൻ, എൻ.എം. ഹാഷിം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.