തൃശൂർ: നേതാക്കൾ ചതിയന്മാരാണെന്ന് തുറന്നടിച്ച് കെ.എസ്.യു ജില്ല സെക്രട്ടറി കോൺഗ്രസിൽനിന്ന് രാജിവെച്ചു. കെ.എസ്.യു ജില്ല സെക്രട്ടറി വി.എസ്. ഡേവിഡാണ് കെ.എസ്.യു അടക്കമുള്ള പോഷക സംഘടനകളും പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്.
കോൺഗ്രസ് എ വിഭാഗത്തിലായിരുന്ന ഡേവിഡിനെതിരെ ഗ്രൂപ്പിനുള്ളിൽ തന്നെ പടയൊരുക്കം ശക്തമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിലേക്ക് സ്ഥാനാർഥിത്വവും പരിഗണിക്കപ്പെട്ടിരുന്നയാളായിരുന്നു. ഗ്രൂപ്പിലെ തർക്കത്തെ തുടർന്ന് നടപടിയുണ്ടായതിന് പിന്നാലെ എ ഗ്രൂപ് വിട്ട് കെ.സി. വേണുഗോപാൽ പക്ഷത്തേക്ക് മാറിയിരുന്നു.
ഇതിനിടെ ഡേവിഡിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികളും നൽകി. കോൺഗ്രസിലെ ഒരുവിഭാഗം ആസൂത്രിതമായി തനിക്കെതിരെ നടത്തുന്ന ചതിപ്രയോഗങ്ങളാണ് ഈ പരാതിക്കു പിന്നിലെന്ന് ഡേവിഡ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.