പാലപ്പിള്ളിയിലെ കാട്ടാനകളെ തുരത്താൻ കുങ്കി ആനകൾ വരും

ആമ്പല്ലൂര്‍: ചിമ്മിനി വനമേഖലയോട് ചേർന്ന പാലപ്പിള്ളിയിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇവയെ കാടുകയറ്റാൻ കുങ്കി ആനകളെ കൊണ്ടുവരും. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതി ലഭിച്ചു.

കുങ്കി ആനകളെ ലഭ്യമാക്കാനുള്ള അനുമതിക്കായി പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ക്ക് സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് തുരത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കുങ്കി ആനകളെ അയക്കാന്‍ അനുമതിയായത്.

ഇക്കാര്യം ഉന്നയിച്ച് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ വനം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വയനാട് ജില്ലയിലെ മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് ഉപയോഗിക്കുന്ന വിക്രം, ഭരത് എന്നീ കുങ്കി ആനകളെയാണ് പാലപ്പിള്ളിയിൽ എത്തിക്കുക.

മുത്തങ്ങ ക്യാമ്പിലെ ഈ ആനകളെ മദപ്പാടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൊണ്ടുവരുക. ഇവയുടെ സേവനം പൂര്‍ത്തിയാകുന്ന മുറക്ക് തിരികെ ക്യാമ്പിലേക്ക് എത്തിക്കണമെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാസിങ്ങിന്‍റെ ഉത്തരവില്‍ പറയുന്നു. അതേസമയം, കുങ്കി ആനകളെ എന്ന് കൊണ്ടുവരുമെന്ന് തീരുമാനമായിട്ടില്ലെന്ന് പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ പ്രേം ഷെമീര്‍ പറഞ്ഞു. ആനകളെ എത്തിക്കുന്നതിനു മുമ്പ് അതിനുള്ള ഒരുക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാ​ടു​ക​യ​റാ​ൻ മ​ടി​ച്ച്...

ആ​മ്പ​ല്ലൂ​ര്‍: പാ​ല​പ്പി​ള്ളി കൊ​ച്ചി​ന്‍ എ​സ്റ്റേ​റ്റി​ലെ 89 ഫീ​ല്‍ഡി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് ആ​ന​ക്കൂ​ട്ടം തോ​ട്ട​ത്തി​ല്‍ എ​ത്തി​യ​ത്. ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ള്‍ പാ​ട്ട​കൊ​ട്ടി​യും ഒ​ച്ച​വെ​ച്ചും ആ​ന​ക്കൂ​ട്ട​ത്തെ അ​ക​റ്റി. സ​മീ​പ​ത്തെ ക​ശു​വ​ണ്ടി തോ​ട്ട​ത്തി​ലും ഹെ​ലി​പ്പാ​ഡ് പ​രി​സ​ര​ത്തു​മാ​ണ് ആ​ന​ക​ള്‍ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു.

ആ​ന​ക​ള്‍ വീ​ണ്ടും റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം 25ഓ​ളം ആ​ന​ക​ള്‍ ഇ​റ​ങ്ങി തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍ന്ന് ടാ​പ്പി​ങ് ന​ട​ത്താ​ന്‍ ക​ഴി​യാ​തെ മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ള്‍ വ്യാ​ഴാ​ഴ്ച ആ​ന​ക​ളെ തു​ര​ത്തി​യ​ശേ​ഷം പ​ണി​ക്കി​റ​ങ്ങി.

Tags:    
News Summary - Kumki elephants come to drive away the wild elephants of Palapilli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.