തൃശൂര്‍: കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തൃശൂര്‍ ജില്ലയില്‍ ഉടന്‍ സ്ഥലം കണ്ടെത്താന്‍ തഹസില്‍ദാര്‍മാരോട് ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. പദ്ധതിയ്ക്കാവശ്യമായ 500 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തേണ്ടത്.
തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി. 160 കി. മീറ്റര്‍ പരിധിയ്ക്കുള്ളിലാണ് വ്യവസായ ഇടനാഴി വരുന്നത്. ഇതില്‍ ജില്ലയില്‍ പദ്ധതി ആരംഭിക്കാനുള്ള സ്ഥലമാണ് ഉടന്‍ കണ്ടെത്താന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചത്. സ്ഥലം കണ്ടെത്തുമ്പോള്‍ ജനവാസ മേഖലകള്‍, പാടശേഖരങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പദ്ധതിയ്ക്ക് അഭികാമ്യമായ എസ്റ്റേറ്റ് പോലുള്ള സ്ഥലങ്ങളാണ് കൂടുതലും പരിഗണിക്കുന്നത്. ഭൂമി ഏറ്റെടുത്ത് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. 20,000 പേര്‍ക്ക് ആദ്യഘട്ടത്തില്‍ ജോലി ലഭിക്കുന്ന തരത്തിലാണ് കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി.
എറണാകുളത്തും പാലക്കാടും ഇതിന്റെ ഭാഗമായി പ്രാരംഭ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍ ജില്ലയിലും ഉടന്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജില്ല കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.