ആമ്പല്ലൂര്‍: പാലപ്പിള്ളി, ചൊക്കന എന്നിവിടങ്ങളില്‍ കണ്ട പുള്ളിപ്പുലി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിക്കുന്നു. വിഡിയോ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലും ആശങ്കയിലുമായി. റോഡിന് സമീപത്തെ കാട്ടിലൂടെ പുള്ളിപ്പുലി നടന്നുപോകുന്ന 30 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പ്രചരിക്കുന്നത്.കഴിഞ്ഞയാഴ്ച പാലപ്പിള്ളിയില്‍ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
അതിനാൽ വിഡിയോ കണ്ടതോടെ നാട്ടുകാരുടെ ആശങ്ക ഇരട്ടിയായി. അതേസമയം, വയനാട്ടില്‍ വഴിയോരത്തെ കാട്ടിലൂടെ പുള്ളിപ്പുലി നടക്കുന്നതിെൻറ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് വനപാലകര്‍ വ്യക്തമാക്കി. അന്ന് പട്രോളിങ്ങിനിടെ വനപാലകരാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിരപ്പിള്ളി, മലക്കപ്പാറ കാനനപാതയിലും പുള്ളിപ്പുലി ഇറങ്ങിയെന്ന് പറഞ്ഞ് ഇതേ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിഡിയോ കണ്ട് ആശങ്ക വേണ്ടെന്നാണ് വനപാലകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.