അമീർ

മദ്യവിൽപന: ഓടി രക്ഷപ്പെട്ടയാൾ കീഴടങ്ങി

ചാവക്കാട്: വിദേശമദ്യം വിൽക്കുന്നതിനി​െട പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടയാൾ കീഴടങ്ങി. ഒളിവിലായിരുന്ന പ്രതി എടക്കഴിയൂർ കാജാ സെൻററിൽ പ്ലാവെള്ള വീട്ടിൽ അമീറാണ്​ (35) ചാവക്കാട് എസ്.ഐ യു.കെ. ഷാജഹാന്​ മുന്നിൽ കീഴടങ്ങിയത്​. മറ്റൊരാൾക്കൊപ്പം മദ്യം വിൽക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. കൂടെയുണ്ടായിരുന്ന ആൾ അറസ്​റ്റിലായെങ്കിലും അമീർ ഓടി രക്ഷപ്പെടുകയായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ ഇയാ​ളെ റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.