തൃശൂർ: പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം നാടാകെ ആഘോഷിച്ചു. സ്നേഹ സൗഹാർദങ്ങളുടെ സന്ദേശങ്ങളുമായാണ് നബിദിനം ആഘോഷപൂര്‍വം കൊണ്ടാടിയത്. പ്രഭാത സമയത്ത് പള്ളികളില്‍ നബി പ്രകീര്‍ത്തന സദസ്സുകള്‍, ദഫ്, സ്കൗട്ട്, ഫ്ലവര്‍ ഷോ എന്നിവ നടത്തി. പതാക വാഹകരോടു കൂടിയ കലാപ്രകടനങ്ങളുമായി ഘോഷയാത്രകള്‍ കൊണ്ട് ഗ്രാമവീഥികള്‍ നിറഞ്ഞു. കാളത്തോട് കൃഷ്ണപുരം മഹല്ല് ജമാഅത്ത് കമ്മിറ്റി നബിദിന റാലി നടത്തി. മഹല്ല് ചീഫ് ഇമാം ഷൗക്കത്തലി സഖാഫി നബിദിന സന്ദേശ പ്രഭാഷണം നടത്തി. ഹിദായത്തുൽ ഇസ്ലാം മദ്റസ, ഹയാത്തുൽ ഇസ്ലാം മദ്റസ, തർബിയത്തുൽ ഇസ്ലാം മദ്റസ, കൃഷ്ണപുരം ജുമാമസ്ജിദ്, തോപ്പു ജുമാ മസ്ജിദ്, ചക്കാലത്തറ കമാലിയ്യ മസ്ജിദ് എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അധ്യാപകർ, വിദ്യാർഥികൾ, മഹല്ല് ഭാരവാഹികൾ, പൊതുജനങ്ങൾ എന്നിവർ റാലിയിൽ അണിനിരന്നു. ദഫ് മേളം റാലിക്ക് മിഴിവേകി. റാലി സെന്റർ മസ്ജിദിൽ സമാപിച്ചു. എ.എസ്. ഹമീദ് ഹാജി, ഷൗക്കത്തലി സഖാഫി, പി.എസ്. നിസാർ, സലാഹുദ്ദീൻ അഹ്സനി, ബഷീർ സഖാഫി, മുഹമ്മദലി സഖാഫി, അബ്ദുൽ ഖാദിർ സഖാഫി, സുഫൈൽ നിസാമി, താജുദ്ദിൻ അമാനി, നിസാമുദ്ദിൻ അഹ്സനി, ഷാഹുൽ ഹമിദ് മുസ്ലിയാർ, സി.എച്ച്. ഹൈദർ മുസ്ലിയാർ, മുസ്തഫ ഹാജി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. വൈകീട്ട് ചക്കാലത്തറ കമാലിയ്യ മസ്ജിദിൽ നടന്ന മീലാദ് പ്രഭാഷണത്തിന് സബിൽ അദനി പാണ്ടിക്കാട് നേതൃത്വം നൽകി. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. രാവിലെ സെന്റർ മസ്ജിദിൽ ഭക്ഷണ വിതരണവും ഉണ്ടായി.
ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാംമൈൽ നുസ്രത്തുൽ ഇസ്ലാം മദ്റസ മസ്ജിദിൽ നടന്ന നബിദിന ആഘോഷത്തിന് പള്ളി ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. വൈസ് പ്രസിഡൻറ് ഹംസ ഹാജി പുറകോട്ടിൽ അധ്യക്ഷത വഹിച്ചു. പള്ളി ഖതീബ് അബ്ദുറഹ്മാൻ അസ്ഹരി പ്രാർഥനക്ക് നേതൃത്വം നൽകി. ഹക്കീം സഖാഫി നബിദിന സന്ദേശം നൽകി. അഷറഫ് അൽ ലത്തീഫി, ട്രഷറർ അബൂബക്കർ സിദ്ദീഖ്, മറ്റു കമ്മിറ്റി ഭാരവാഹികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദഫ്മുട്ടിന്റെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെയും നബിദിന റാലി പള്ളിയിൽനിന്ന് തുടങ്ങി പൈങ്കുളം സ്കൂൾ പരിസരത്ത് പോയി തിരിച്ച് പള്ളിയിൽ എത്തി. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
തളി: ജുമാമസ്ജിദ് കമ്മിറ്റി നബിദിന റാലി നടത്തി. ഹയാത്തുൽ ഇസ്ലാം മദ്റസയിൽ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി. കൊറ്റുപുറം, നടുവട്ടം, രാമഞ്ചിറ, കടുകശേരി, തളി മുക്കിലെപീടിക തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിന റാലിയും ദഫ് മുട്ടും കലാപരിപാടികളും നടന്നു.
പഴഞ്ഞി: കോട്ടോൽ മഹല്ല് കമ്മിറ്റി മിലാദ് റാലി സംഘടിപ്പിച്ചു. അഡ്വ. വി.സി. ലത്തീഫ് പതാക ഉയർത്തി. തുടർന്ന് നടന്ന റാലിക്ക് പ്രസിഡന്റ് വി.എ. ഉമ്മർ മൗലവി, ഖതീബ് ഹാഫിള് സയ്യിദ് അഹ്സനി, സെക്രട്ടറി എം.എം. ഇബ്രാഹിം മുസ്ലിയാർ, ട്രഷറർ കെ.എ. ഷാഹു, എം.കെ. ഗ്വാനി, പി.കെ. ഷെമീർ, കെ.എ. അബ്ദുൽ അസീസ്, എൻ.യു. ആഷിക് എന്നിവർ നേതൃത്വം നൽകി.
പെരുമ്പിലാവ്: ചാലിശ്ശേരി അറക്കൽ ഇർഷാദുൽ മുബ്തദ്ഈൻ മദ്റസ ഓൾഡ് സ്റ്റുഡൻറ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. മദ്റസ പ്രസിഡൻറ് ഫൈസൽ അവുങ്ങാട്ടിൽ, ഒ.എസ്.എഫ് പ്രസിഡൻറ് ഷംസുദ്ദീൻ കോച്ചാമ്പുള്ളി എന്നിവർ സംയുക്തമായി പതാക ഉയർത്തി. ദഫ്, ഫ്ലവർ ഷോ, സ്കൗട്ട് എന്നിവയും റാലിക്ക് അഴകായി. മധുരവിതരണവും, ഭക്ഷണ വിതരണവും നടന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് മദ്റസ അങ്കണത്തിൽ കുട്ടികളുടെ വിവിധ കലാ മത്സരങ്ങളും സമ്മാന വിതരണവും ഉണ്ടാകും. പരിപാടികൾക്ക് ഖതീബ് അലി ഉലുമി ഫൈസി, അബൂബക്കർ ഫൈസി, സൽമാൻ ഫാരീസ്, റഫീഖ് ബദ് രി, സെക്രട്ടറി മൂസ കുറ്റിയിൽ, ഹമീദ് തുറക്കൽ, സെക്രട്ടറി അൻവർ കോട്ടയിൽ, കുഞ്ഞുമോൻ നീലിയാട്ടിൽ എന്നിവർ നേതൃത്വം നൽകി.
കുന്നംകുളം: പോർക്കുളം ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡൻറ് അബ്ദുല്ലക്കുട്ടി, ഖതീബ് തൻഷീർ അഹമ്മദ് അഹ്സനി, സെക്രട്ടറി കെ.കെ. ഷഫീക്ക്, ട്രഷറർ ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. വൈകീട്ട് മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
ചാവക്കാട്: കറുകമാട് മഹല്ല് കമ്മിറ്റിയും നുസ്റത്തുൽ ഇസ്ലാം മദ്റസയും സംയുക്തമായി നബിദിന റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡൻറ് വി. മുഹമ്മദ് മോൻ പതാകയുയർത്തി. ഖതീബ് അബുഫസൽ വാഫി, സെക്രട്ടറി പി.വി. നൗഷാദ്, എൻ.വി. ഹംസ, പുതിയകത്ത് ഷമീർ, കെ.വി. അബ്ദു, എ. അബ്ദുൽ റഹീം, വി.പി. ഉമ്മർ ഹാജി, സദർ മുഅല്ലിം കെ. ഉസ്മാൻ ഫൈസി, ഹസ്സൻ മുസ്ലിയാർ, സി. അബു മുസ്ലിയാർ, മുസമ്മിൽ വാഫി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
ചാവക്കാട്: അങ്ങാടിത്താഴം മുർശിദുൽ അനാം മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലിക്ക് പ്രസിഡന്റ് അബു സ്വാലിഹ്, സെക്രട്ടറി ശംസുദ്ദീൻ, ജലീൽ, ഷജീർ, മഹല്ല് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കാളിയത്ത്, ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, എൻ.കെ. ശംസുദ്ദീൻ, നെടുപറമ്പിൽ നൗഷാദ്, ഇല്യാസ് ബുർഹാൻ എന്നിവർ നേതൃത്വം നൽകി.
അണ്ടത്തോട്: തങ്ങൾപ്പടി ഹിദായത്തുൽ ഇസ്ലാം മദ്റസയിൽ നടന്ന നബിദിന ആഘോഷത്തിന് മദ്റസ്സ കമ്മറ്റി പ്രസിഡൻറ് കെ. അബൂബക്കർ ഹാജി പതാക ഉയർത്തി. ദുആ മജ് ലിസിന് മുഹമ്മദ് മുസ്ലിയാർ പട്ടിക്കാട് നേതൃത്വം നൽകി. മുഅല്ലിം സി.ബി. റഷീദ് മൗലവി, മദ്റസ ജനറൽ സെക്രട്ടറി ഷക്കീർ പൂളക്കൽ, മോനുട്ടി ഹാജി, അനസ് മൗലവി, നിഷാദ് കാര്യാടത്ത്, ഫിറോസ് മൂക്കത്തയിൽ, കെ.എം. ശിഹാബുദ്ദീൻ, ഷമീർ പണിക്കവീട്ടിൽ, ഷരീഫ്, സലാം തുടങ്ങിയവർ നേതൃത്വം നൽകി.
ചാവക്കാട്: എടക്കഴിയൂർ അൻസാറുൽ ഇസ്ലാം മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷത്തിന് ആഘോഷ കമ്മിറ്റി ചെയർമാൻ എം.സി. മുസ്തഫ പതാക ഉയർത്തി. മദ്റസ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്രക്ക് മദ്റസ കമ്മിറ്റി പ്രസിഡൻറ് എം. കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറി സലിം അച്ചപ്പുള്ളി, എ.ടി.കെ. മരക്കാർ ഹാജി, വി.പി. മൊയ്തു ഹാജി, എം.കെ.സി. ബാദുഷ, ഷാജഹാൻ പി.വി. ജാബിർ, ബി. എം. സൈനുൽ ആബിദീൻ എന്നിവർ നേതൃത്വം
നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.